[an error occurred while processing this directive]
clear
മലയാളം-> കല, സംസ്കാരം -> പൂര്‍ണവാര്‍ത്ത

ബുക്കര്‍ പ്രൈസ് പീറ്റര്‍ കാരെയ്ക്ക്
ഒക്ടോബര്‍ 18, 2001

ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ആസ്ട്രേലിയന്‍ എഴുത്തുകാരനായ പീറ്റര്‍ കാരെയ്ക്ക്. രണ്ടാം തവണയാണ് പീറ്റര്‍ കാരെയ്ക്ക് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്.

Peter Carey 'ഹിസ്ററി ഓഫ് ദി കെല്ലി ഗാംഗ്' എന്ന നോവലാണ് കാരെയെ ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസിന് അര്‍ഹനാക്കിയത്. ഇതിന് മുമ്പ്1998ലാണ് ബുക്കര്‍ പ്രൈസ് കാരെയ്ക്ക് ലഭിച്ചത്. 'ഒസ്കാര്‍ ആന്റ് ലുസിന്റ' എന്ന കൃതിക്കായിരുന്നു 98ലെ അവാര്‍ഡ്.

ആസ്ട്രേലിയയിലെ കുപ്രസിദ്ധനായ കുറ്റവാളി നെഡ് കെല്ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ് 'ഹിസ്ററി ഒഫ് ദി കെല്ലി ഗാംഗ്'. ആസ്ത്രേലിയയിലെ ആദ്യകാല കോളനി ദിനങ്ങള്‍ കുറ്റവാളി സ്വഭാവമുള്ള ഒരു മനുഷ്യന്റെ അവിസ്മരണീയമായ ശബ്ദത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നുവെന്ന് അവാര്‍ഡ് സമിതിയുടെ ചെയര്‍മാനായ ലോഡ് ബേക്കര്‍ വിലയിരുത്തി.

ബുക്കര്‍ പ്രൈസ് രണ്ടാം തവണ നേടുന്ന രണ്ടാമത്തെ എഴുത്തുകാനാണ് ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കാരെ. ദക്ഷിണാഫ്രിക്കന്‍ നോവലിസ്റായ ജെ.എം.കൂറ്റ്സെയ്ക്കാണ് ഇതിന് മുമ്പ് രണ്ടു തവണ ബുക്കര്‍ ലഭിച്ചിട്ടുള്ളത്- 83ലും 99ലും.

30,660 ഡോളറാണ് സമ്മാനത്തുക. ബ്രിട്ടിനിലെയും അയര്‍ലന്റിലെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും മികച്ച ഇംഗ്ലീഷ് നോവലുകള്‍ക്കാണ് ഓരോ വര്‍ഷവും ബുക്കര്‍ പ്രൈസ് സമ്മാനിക്കുന്നത്.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

മുഖ്യമന്ത്രി അച്ചുതാനന്ദന്‍ രാജിവയ്ക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
രാജിവയ്ക്കില്ല
രാജിവച്ച് തന്റെ നിലപാട് വ്യക്തമാക്കും
അറിയില്ല
    

Results | Previous Results
blank

 
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Barbara Mori, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India