മലയാളം
->
കല, സംസ്കാരം
->
വിവാദം
->
പൂര്‍ണവാര്‍ത്ത
|
കുഞ്ഞബ്ദുള്ള കേസ്: രണ്ട് പേരെ വിസ്തരിച്ചു
മാര്‍ച്ച് 13, 2004
കോഴിക്കോട്: എഴുത്തുകാരന്‍ ടി. പത്മനാഭനെതിരെ നോവലിസ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള നല്കിയ ക്രിമിനല്‍ കേസില്‍ രണ്ട് സാക്ഷികളെ വിസ്തരിച്ചു.
കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കഴിഞ്ഞ ദിവസം ചെറുകഥാകൃത്ത് വി.ആര്‍. സുധീഷ്, വയനാട് വെള്ളമുണ്ട സ്വദേശി ടി.കെ. ഇബ്രാഹിം എന്നിവരെ കോടതി വിസ്തരിച്ചത്. പച്ചമലയാളം എന്ന മാസികയുടെ 2003 ഡിസംബര്‍ ലക്കത്തില്‍ ടി. പത്മനാഭന്‍ പുനത്തിലിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തി എന്നതാണ് കേസ്.
സാഹിത്യകാരനെന്ന നിലയ്ക്ക് തനിയ്ക്ക് കുഞ്ഞബ്ദുള്ളയെ 15 വര്‍ഷമായി അറിയാമെന്ന് സുധീഷ് മൊഴി നല്കി. പത്മനാഭന്‍ കുഞ്ഞബ്ദുള്ളയെ നിന്ദ്യവും അപഹാസ്യവുമായ രീതിയില്‍ വിമര്‍ശിച്ചതില്‍ ദു:ഖമുണ്ടെന്നും സുധീഷ് പറഞ്ഞു.
പരലോകം എന്ന കുഞ്ഞബ്ദുള്ളയുടെ നോവല്‍ മോഷണമല്ലെന്നും മൗലികമായ കൃതിയാണെന്നും സുധീഷ് പറഞ്ഞു. കുഞ്ഞബ്ദുള്ളയോടുള്ള മതിപ്പിന് ഉടവ് തട്ടാന്‍ മനപൂര്‍വÿം നടത്തിയതാണ് അഭിമുഖത്തിലെ പ്രസ്താവനകളെന്നും സുധീഷ് പറഞ്ഞു. പച്ചമലയാളത്തിലെ അഭിമുഖം വായിച്ചപ്പോള്‍ കുഞ്ഞബ്ദുള്ളയോടുള്ള മതിപ്പ് കുറഞ്ഞെന്ന് ടി.കെ. ഇബ്രാഹിം മൊഴി നല്കി.
കേസ് മാര്‍ച്ച് 26ലേക്ക് മാറ്റി. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പുള്ള പ്രാഥമിക സാക്ഷിവിസ്താരമാണ് വെള്ളിയാഴ്ച നടന്നത്.
|
|
|
|
|
| [an error occurred while processing this directive] |
|