ഇസ: ബഹ്റിനിലെ ഇസയിലെ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കൈരളി ടിവിയുടെ ദൃശ്യ ശ്രാവ്യ കലാപരിപാടിയില്‍ അമ്പതളോം കലാകാരന്‍മാര്‍ പങ്കെടുക്കും. ഡിസംബര്‍ 19 വെള്ളിയാഴ്ച വൈകീട്ട് 7.30ന് ആരംഭിക്കുന്ന ഷോ മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കും.
സൂര്യ കൃഷ്ണമൂര്‍ത്തിയാണ് പരിപാടികളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൈരളിയുടെ ജനപ്രിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയതാണ് ഷോ. നൃത്തം, കോമഡി പരിപാടികള്‍ തുടങ്ങിയവയുമുണ്ടാവും.
നടന്‍ മുരളി, നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി, ജി. എസ്. പ്രദീപ് എന്നിവരാണ് ഷോയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍. ലക്ഷ്മി ഗോപാല സ്വാമിയും രാജേന്ദ്ര ഗംഗാനിയും ചേര്‍ന്ന് പാശ്ചാത്യ, പൗരസ്ത്യ നൃത്തങ്ങളുടെ ഫ്യൂഷന്‍ രൂപം അവതരിപ്പിക്കും.
ബഹ്റിനിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം നടത്തുന്ന ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി കേരള ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (കല) ആണ് ഷോ സംഘടിപ്പിക്കുന്നത്.
ടിക്കറ്റുകള്‍ ബഹ്റിന്‍ പ്രതിഭ ഓഫീസ്, കണ്ണൂര്‍ ടെക്സ്റയില്‍സ്, ബഹ്റിന്‍ ഓക്ഷന്‍, മ്യൂസിക് ബോക്സ് എന്നിവിടങ്ങളില്‍ ലഭിക്കും.