[an error occurred while processing this directive][an error occurred while processing this directive]
 മലയാളം » ആരോഗ്യം » ഭക്ഷണം »  പൂര്‍ണവാര്‍ത്ത


ബിപി കുറയ്‌ക്കാന്‍ ചിക്കന്‍ സൂപ്പ്‌
ചൊവ്വ, ഒക്ടോബര്‍ 21, 2008  
ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍      

Chicken Soupമഴക്കാലത്ത്‌ ഒരു കോഴി സൂപ്പ്‌ കഴിയ്‌ക്കുകയെന്നത്‌ നമ്മുടെ നാട്ടില്‍ പതിവുള്ള ഏര്‍പ്പാടാണ്‌. സൂപ്പ്‌ സാധാരണ ജലദോഷമുള്‍പ്പെടെ പലരോഗങ്ങള്‍ക്കും ആശ്വാസം പകരുമെന്നും പേശികളുടെയും എല്ലുകളുടെയും ബലത്തിന്‌ നല്ലതാണെന്നും നമുക്കറിയാം.

ചിക്കന്‍ സൂപ്പ്‌ രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും സഹായകമാണെന്നാണ്‌ പുതിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. ജപ്പാനിലാണ്‌ ഇതുസംബന്ധിച്ച പഠനങ്ങള്‍ നടന്നത്‌.

ചിക്കന്‍ ബ്രസ്റ്റ്‌( കോഴിയുടെ ചിറകുകളുടെ വശങ്ങളിലുള്ള മാംസളമായ ഭാഗം) സൂപ്പിനാണ്‌ രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ കഴിവുള്ളത്‌. ഇതിലടങ്ങിയിരിക്കുന്ന കോളാഗന്‍ പ്രോട്ടീനുകള്‍ക്ക്‌ രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്ന ആന്‍ജിയോടെന്‍സിന്‍ കണ്‍വെര്‍ടിങ്‌ എന്‍സൈമുകള്‍(എസിഇ) പോലെ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടത്രേ.

പഠനത്തിനിടെ ഗവേഷകര്‍ കോഴിയുടെ കാലുകളില്‍ നിന്നും കോളാഗന്‍ വേര്‍തിരിച്ചെടുക്കുകയും ഇതിന്‌ എസിഇ പോലെ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടെന്നും മനസ്സിലാക്കി. എലികളിലാണ്‌ ശാസ്‌ത്രജ്ഞര്‍ ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിക്കന്‍ സൂപ്പ് തയ്യാറാക്കുന്ന വിധം


User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.



 [an error occurred while processing this directive]
[an error occurred while processing this directive]