clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 ആരോഗ്യവാര്‍ത്ത
 Square  പഠനം
 Square   നുറുങ്ങുകള്‍
 Square   ഭക്ഷണം
 Square   ഫീച്ചര്‍
മലയാളം » ആരോഗ്യം » വാര്‍ത്ത » പൂര്‍ണവാര്‍ത്ത
പ്രമേഹത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്‌
Read  In English

Diabetes
മോണ്‍ട്രിയല്‍: പ്രമേഹരോഗികളുടെ എണ്ണത്തില്‍ ലോകത്ത്‌ ഇന്ത്യ നമ്പര്‍ വണ്‍. 5.08 കോടി ജനങ്ങളിലാണ്‌ ഇന്ത്യയില്‍ പ്രമേഹബാധയുള്ളത്‌.

ഇന്ത്യയുടെ തൊട്ടുപിന്നില്‍ ചൈനയാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌, ഇവിടെ 4.32കോടി ജനങ്ങളിലാണ്‌ പ്രമേഹ ബാധയുള്ളതായി കണ്ടെത്തിയത്‌. മൂന്നാം സ്ഥാനത്ത്‌ അമേരിക്കയാണ്‌ ഇവിടെ 2.68കോടി പ്രമേഹരോഗികളുണ്ട്‌.

ഇന്റര്‍നാഷണല്‍ ഡയബെറ്റിസ്‌ ഫെഡറേഷന്റെ(ഐഡിഎഫ്‌) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ്‌ ഈ വിവരങ്ങളുള്ളത്‌. പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വച്ചുനോക്കുമ്പോള്‍ ലോകം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം പ്രമേഹരോഗത്തിന്റെ പിടിയലകപ്പെട്ടുവെന്ന്‌ പറയേണ്ടിവരുമെന്ന്‌ ഐഡിഎഫ്‌ പ്രസിഡന്റ്‌ പ്രൊഫസര്‍ ജിന്‍ ക്ലോഡ്‌ ബന്യ പറയുന്നു.

ഒരു രാജ്യവും ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറയുന്നു. 2010ആകുമ്പോഴേയ്‌ക്കും പ്രമേഹരോഗവും ബന്ധപ്പെട്ടചെലവുകളുമായി മൊത്തം ലോകസമ്പത്തില്‍ 376ബില്യണ്‍ ഡോളര്‍ നഷ്ടപ്പെടും.

പ്രമേഹബാധ തിരിച്ചറിയാനും വേണ്ട പ്രതിരോധ നടപടികള്‍കൈക്കൊള്ളാനും രോഗശുശ്രൂഷകള്‍ നല്‍കാനുമായി ഒരു പരസ്‌പരബന്ധിത ആരോഗ്യ സമ്പ്രദായം ലോകത്ത്‌ രൂപം നല്‍കേണ്ടതുണ്ടെന്ന്‌ ഐഡിഎഫ്‌ അംഗമായ പ്രൊഫസര്‍ നിഗല്‍ അന്‍വിന്‍ പറയുന്നു.

User Comments
[ പ്രതികരണം എഴുതൂ ]
By: ശശി
On: 24 Oct 2009 6:01 pm
അല്ലെങ്കിലും ഇന്ത്യന്ക്കാര്‍ക്ക് കുറച്ചു പഞ്ചാരയുടെ അസുഖം കൂടുതല്ലാണ്.

By: അബ്ബാസ്‌ മസ്താന്‍
On: 20 Oct 2009 9:30 pm
അല്ലങ്കില്‍ എല്ലാത്തിനും ജനസംഖ്യാനുപാതിക റിപ്പോര്‍ട്ട് ഇറക്കു ന്ന വര്‍ ഇതില്‍ രോഗികളുടെ എണ്ണമാണ് കൊടുത്തിരിക്കു ന്നത് ജനസംഖ്യാനുപതികം ആയാല്‍ അമേരിക്കയാണ് ഏറ്റവും മുന്‍പില്‍

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India