clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 ആരോഗ്യവാര്‍ത്ത
 Square  പഠനം
 Square   നുറുങ്ങുകള്‍
 Square   ഭക്ഷണം
 Square   ഫീച്ചര്‍
മലയാളം » ആരോഗ്യം » Studies » പൂര്‍ണവാര്‍ത്ത
രാത്രി ജോലിക്കാര്‍ കാപ്പി ഉപേക്ഷിക്കണം

Coffee
ഇന്നത്തെ തൊഴില്‍ സാഹചര്യത്തില്‍ രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി ജോലിച്ചെയ്യേണ്ടിവരുകയെന്നത് പുതിയ കാര്യമല്ല. ഇത്തരക്കാര്‍ക്കിയില്‍ പലതരം ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാവുന്നതും സാധാരണമാണ്.

ഉറക്കത്തിലെ നിഷ്ടയില്ലായ്മയാണ് ഇവരില്‍ പലരും അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ മൂല കാരണം. രാത്രി ജോലിക്കിടയില്‍ ഉറക്കത്തെ മാറ്റി നിര്‍ത്താനായി ഇടക്കിടെ കാപ്പിയോ ചായയോ ഉപയോഗിക്കുന്നവര്‍ കുറവല്ല.

എന്നാല്‍ ഈ കാപ്പികുടി നിങ്ങളുടെ ഉറക്കത്തിന്റെ കാര്യം കൂടുതല്‍ പ്രശ്‌നത്തിലാക്കും. രാത്രി ജോലി ചെയ്യുന്നവര്‍ കാപ്പി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഒരു പഠനത്തില്‍ വ്യക്തമായിരിക്കുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് മോണ്‍ട്രിയലില്‍ നടന്ന ഒരു പഠനത്തിലാണ് കാപ്പിയുടെ വില്ലത്തരം കണ്ടെത്തിയിരിക്കുന്നത്. കാപ്പിയിലെ കഫീന്‍ എന്ന ഘടകം ഉറക്കമില്ലായ്മയ്ക്ക് കാരണമാവുമെന്നാണ് കണ്ടെത്തല്‍.

മാത്രമല്ല മറ്റുപല ആരോഗ്യപ്രശ്‌നങ്ങളും രാത്രിയിലെ കാപ്പികുടി ശീലം കാരണമുണ്ടാകുമെന്നും ജൂലി കാര്യറിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഫീന്‍ എന്ന വസ്തു ഉറക്കത്തെമാറ്റിനിര്‍ത്താന്‍ കഴിയുന്ന ഒരു ഉത്തേജകമാണ്.

രാത്രി ജോലിക്കിടെ കാപ്പി കുടിക്കുന്നതോടെ പകലുറക്കത്തിനായി ശരീരത്തില്‍ സിഗ്നല്‍ നല്‍കുന്ന ജൈവ ഘടികാരത്തിന്റെ പ്രവര്‍ത്തനം തകരാറിലാകും. മാത്രമല്ല ശരീരത്തിന് വേഗം വാര്‍ധക്യം ബാധിക്കാനും ഇത് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ഇരുപത്തിനാല് സ്ത്രീപുരുഷന്മാരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇലവരെ 20നും 30 പ്രായമുള്ളതും, 45നും 60നും ഇടയില്‍ പ്രായമുള്ളതുമായ രണ്ടുഗ്രൂപ്പായി തിരിച്ചായിരുന്നു പഠനം.

ഇവരെല്ലാം രണ്ടു ദിവസംവരെയെങ്കിലും തുടര്‍ച്ചയായി ഉറക്കമിളച്ച് ജോലിചെയ്യുന്നവരായിരുന്നു. ഇവരില്‍ പലരും പകല്‍ സമയത്ത് ഉറങ്ങുന്നുണ്ടെങ്കിലും അത് ഗാഢനിദ്രയല്ല.

ഇവരില്‍കാപ്പി കുടിക്കുന്നവരില്‍ ഈ പ്രശ്‌നം രൂക്ഷമാകുന്നതായി കണ്ടെത്തി. കാപ്പി നേരിട്ട് നല്‍കുന്നതിന് പകരം കഫീന്‍ അടങ്ങിയ ഗുളികകള്‍ നല്‍കിയാണ് പഠനം നടത്തിയത്.

User Comments
[ പ്രതികരണം എഴുതൂ ]
By: abdulatheef
On: 08 Nov 2009 1:18 pm
നന്ദി ingana ഒരു vivaram nalgiyathinu

By: Nellapponmaan
On: 06 Nov 2009 4:51 pm
ആ കുടിക്കാം പക്ഷേ കുറച്ചേ പാടുള്ളു, കൂടിയാല്‍ രണ്ട് കപ്പ്

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India