മലയാളം
->
ലോകസുന്ദരി മത്സരം 2000
->
ചരിത്രം
|
ലോകസുന്ദരി മത്സരം: അല്പം ചരിത്രം
1951ലാണ് ആദ്യ ലോകസുന്ദരി മത്സരം അരങ്ങേറുന്നത്... ഇംഗ്ലണ്ടിലെ ലണ്ടനില്‍.  | | കികി ഹാക്കന്‍സണ്‍ |
എറിക് മോര്‍ലി തീര്‍ത്തും സാധാരണമായ രീതിയില്‍ തുടങ്ങിയ ആ മത്സരത്തില്‍ ആകെ 26 പേരാണ് പങ്കെടുത്തത്. അതില്‍ തന്നെ 21 പേര്‍ ബ്രിട്ടീഷുകാരായിരുന്നു. സ്വീഡന്റെ കെഴ്സ്റിന്‍ ഹാക്കന്‍സണ്‍ ആയിരുന്നു അന്ന് ജേതാവ്.
മാധ്യമങ്ങളുടെ വളര്‍ച്ച ലോകസുന്ദരി മത്സരത്തെ സ്വാധീനിച്ചത് പെട്ടെന്നായിരുന്നു. മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ പ്രശസ്തിയാര്‍ജ്ജിച്ചത് മത്സരത്തിന്റെ ഗ്ലാമര്‍ വശം ആയിരുന്നു. അതോടെ ലോകസുന്ദരി മത്സരം ലോകത്തിന്റെ മുക്കിലും മൂലയിലും ചര്‍ച്ചാവിഷയമാകാന്‍ തുടങ്ങി. കൂടെ മറ്റേതൊരു സൗന്ദര്യമത്സരം പോലെ തന്നെ വിവാദവും..
ഇന്ന് ഏതൊരു സൗന്ദര്യമത്സരത്തിനു മുമ്പും പിമ്പും പ്രതിഷേധങ്ങള്‍ സാധാരണമാണ്. കൊച്ചിയില്‍ നടത്തിയ മിസ് കേരള മത്സരം പോലും ഇതിന് അപവാദമായിരുന്നില്ലല്ലോ...
കാലത്തിനൊപ്പം ലോക സുന്ദരി മത്സരവും വളര്‍ന്നു. അത്യാധുനിക ശബ്ദവെളിച്ച സംവിധാനങ്ങളും മറ്റും ലോകസുന്ദരി മത്സരത്തെ പുതുതലമുറയ്ക്ക് ഹരം പകരാന്‍ കാരണമായി. 26 പേര്‍ മാത്രമുണ്ടായിരുന്ന ആദ്യ ലോകസുന്ദരി മത്സരം 50ാമത്തേതിലേക്കെത്തിയപ്പോഴേക്കും 95ലേക്കെത്തി. ആദ്യമത്സരത്തില്‍ 21 പേരും ബ്രിട്ടീഷു കാരായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു രാജ്യത്ത് നിന്ന് ഒരാള്‍ മാത്രം.
1
2

|
|
|
|
|