clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 ചിത്രവാര്‍ത്ത
 Square  കിന്നാരം
 Square  ചിത്രം ചിത്രം
 Square   ബോളിവുഡ്
 Square   തമിഴ് തിരൈ
 Square   ഓണ്‍ലൈന്‍ സംഗീതം
 Square  അവലോകനം
മലയാളം » ചലച്ചിത്രം » ബോളിവുഡ് » പൂര്‍ണവാര്‍ത്ത
വിശാല്‍ ഭരദ്വാജ് ചിത്രത്തലേക്ക് മോഹന്‍ലാല്‍

Vishal Bhardwaj
ബോളിവുഡിലെ മികച്ച സംവിധായകന്‍മാരിലൊരാളായ വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തിലേക്ക് മോഹന്‍ലാലിന് ക്ഷണം. ഓംകാര, കമീനെ എന്നീ സിനിമകളിലൂടെ ഹിന്ദി ചലച്ചിത്ര ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഭരദ്വാജ് കൊച്ചിയിലെത്തിയാണ് മോഹന്‍ലാലുമായി പുതിയ സിനിമയുടെ ചര്‍ച്ചകള്‍ നടത്തിയത്. ഭരദ്വാജിന്റെ ഫേവറിറ്റ് ആക്ടേഴ്‌സ് ലിസ്റ്റില്‍ ഒന്നാമനാണ് മോഹന്‍ലാല്‍.

റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ കഴിഞ്ഞയാഴ്ച കൊച്ചിയിലാണ് ലാലും ഭരദ്വാജും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നത്. പുതിയ സിനിമയുടെ വണ്‍ലൈന്‍ ത്രെഡ് കേട്ട് ഇഷ്ടപ്പെട്ട താരം സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് വേണ്ടി മാത്രം കൊച്ചിയിലെത്തിയ ഭരദ്വാജ് അന്ന് വൈകിട്ട് തന്നെ മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു.

ചിത്രത്തില്‍ അഭിനയിക്കാന്‍ ലാല്‍ സമ്മതം മൂളിയെന്നും ഇപ്പോഴത്തെ തിരക്കുകള്‍ തീര്‍ത്തതിന് ശേഷം അടുത്ത മാര്‍ച്ചോടെ ഭരദ്വാജ് ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് ലഭിയ്ക്കുന്ന സൂചനകള്‍. എന്നാല്‍ വിശേഷങ്ങള്‍ ഇവിടെയും തീരുന്നില്ല. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഋത്വിക്ക് റോഷനും പ്രിയങ്ക ചോപ്രയും ഒന്നിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കാനാണ് ലാലിന് ക്ഷണം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്കാലത്തും ബോളിവുഡിന് വിസ്മയമായി മാറുന്ന ലാല്‍ മാജിക്ക് ഇനിയും ആവര്‍ത്തിയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം!

User Comments
[ പ്രതികരണം എഴുതൂ ]
By: പറപ്പള്ളി
On: 18 Nov 2009 3:17 pm
മമ്മൂക്ക വിചാരിച്ചാല്‍ ഈ തടിയന് ഒരു ചാന്‍സ് വാങ്ങികൊടുക്കുവാന്‍ പറ്റും

By: പോത്തന്‍ ലാല്‍
On: 18 Nov 2009 1:21 am
ഹൊ പഴശ്ശിയുടെ വിജയം കണ്ടിട്ട് അസൂയ കൊണ്ട് എനിക്കിരിക്കാന്‍ മേലേ...എനിക്കു വയ്യായോ....! M.T. സാമിയേ...ഹരിഹരന്‍ സാമിയേ...കാപ്പാത്തുങ്കോ....!!!

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India