ബ്രിട്ട്നി സ്പിയേഴ്സ് തിരിച്ചു വരുന്ന ആല്‍ബമാണ് ബ്ലാക്ക് ഔട്ട്. ആല്‍ബത്തിലെ ഗിമ്മി മോര്‍ (ഗിവ് മി മോര്‍) എന്ന പാട്ടാകട്ടെ ആരാധകര്‍ ഏറെ കാത്തിരിക്കുന്നതും.
അരക്കെട്ടിനു മീതെ പൂര്‍ണനഗ്നയായും മുലക്കണ്ണ് ഇലയുടെ ആകൃതിയില്‍ ചായം തേച്ചു മറച്ചുമാണ് ബ്രിട്ട്നി ഈ പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത് എന്നതു തന്നെ കാരണം.
എന്നാല്‍ ഈ രംഗങ്ങള്‍ മുറിച്ചു മാറ്റിയില്ലെങ്കില്‍ ആല്‍ബം രാത്രി മാത്രം സംപ്രേക്ഷണം ചെയ്താല്‍ മതിയെന്നാണ് യുഎസിലെ സെന്‍സര്‍മാര്‍ ബ്രിട്ട്നിയ്ക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
മുന്നറിയിപ്പ് മാനിച്ച് വിവാദസീനുകള്‍ വെട്ടിമാറ്റാന്‍ ബ്രിട്ട്നി തയ്യാറായെന്നാണ് റിപ്പോര്‍ട്ട്. ഈ ഗാനത്തില്‍ ചുവടുവെയ്ക്കുന്ന ബ്രിട്ട്നിയുടെയും സഹതാരങ്ങളുടെയും നഗ്നത വേണ്ടുവോളം കാണിക്കുന്നുണ്ട് പാട്ടില്‍. അതിന്റെ കൂടെ ഈ രംഗങ്ങള്‍ കൂടി വേണ്ടെന്നാണ് അമേരിക്കയിലെ സെനറ്റര്‍മാരുടെ നിലപാട്.
ഏതായാലും ഇന്റര്‍നെറ്റില്‍ അനധികൃതമായി പ്രത്യക്ഷപ്പെടുന്നത് തടയാന്‍ ആല്‍ബത്തിന്റെ റിലീസ് നേരത്തെയാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നവംബര്‍ 13ന് റിലീസ് ചെയ്യാനിരുന്ന ആല്‍ബം ഏതായാലും ഒക്ടോബര്‍ 30ന് പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഗിവ് മി മോറിനു പുറമേ ഹെവന്‍ ടു എര്‍ത്ത്, പീസ് ഓഫ് മി, ബ്രേക്ക് ദി ഐസ്, റഡാര്‍ എന്നീ ഗാനങ്ങളും ആല്‍ബത്തിലുണ്ടെന്നാണ് അറിയുന്നത്. ഗിമ്മി മോര്‍ മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുളള ഗാനം.