clear
clear
clear
clear
   
  BSE  16,158.28 +94.38   NSE  4796.15 +30.60   RS/$ 46.96 0.24  at:16:10 Hrs (IST) Nov 6  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 ചിത്രവാര്‍ത്ത
 Square  കിന്നാരം
 Square  ചിത്രം ചിത്രം
 Square   ബോളിവുഡ്
 Square   തമിഴ് തിരൈ
 Square   ഓണ്‍ലൈന്‍ സംഗീതം
 Square  അവലോകനം
മലയാളം » ചലച്ചിത്രം » പൂര്‍ണവാര്‍ത്ത
പ്രാധാന്യം പഠനത്തിനുതന്നെ- കാവ്യ മാധവന്‍
[IST]
പ്രാധാന്യം പഠനത്തിനുതന്നെ
- കാവ്യ മാധവന്‍

മലയാള സിനിമയില്‍ ചുറുചുറുക്കുള്ള നക്ഷത്രക്കുട്ടിയായി രംഗപ്രവേശം ചെയ്ത കാവ്യ മാധവന്‍ നായികാനിരയില്‍ പ്രതിഷ്ഠ നേടിക്കഴിഞ്ഞു. പ്രായത്തിനപ്പുറമെത്തുന്ന വേഷങ്ങളാണ് കാവ്യയെ തേടിയെത്തുന്നത്. ബാലനടി മുതല്‍ കാമുകിയായും ഭാര്യയായും വരെ കാവ്യ ഇതിനകം പതിനഞ്ചില്‍പരം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്കിക്കഴിഞ്ഞു. കമലിന്റെ പൂക്കാലം വരവായി എന്ന ചിത്രത്തില്‍ ബാലനടിയായിട്ടായിരുന്നു കാവ്യയുടെ അഭിനയജീവിതത്തിന്റെ തുടക്കം.

അഭിനയം, നൃത്തം, പഠനം- ഇതിലേതിനാണ് കാവ്യ പ്രാധാന്യം നല്കുന്നത്?

Kavya Madhavanഅത് പഠനത്തിനു തന്നെയാണ്. എസ്. എസ്. എല്‍. സി. പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞില്ല. അതിലെനിക്ക് ദുഃഖമുണ്ട്. ആകെ സ്റഡിലീവിനു മാത്രമേ പഠിക്കാന്‍ കഴിഞ്ഞുള്ളു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ഷൂട്ടിങ് ആ സമയത്തായിരുന്നു. പ്രിയം, സത്യം ശിവം സുന്ദരം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നെങ്കിലും എസ്. എസ്. എല്‍. സി. പരീക്ഷ മൂലം അഭിനയിക്കാനായില്ല.

പ്രായത്തെക്കാള്‍ പക്വതയുള്ള വേഷം ചെയ്യാന്‍ ബുദ്ധിമുട്ടു തോന്നുമോ?

അഭിനയമല്ലേ, അപ്പോള്‍ എല്ലാം ചെയ്യണമല്ലോ. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ ഞാന്‍ ഭാര്യയായിട്ടഭിനയിച്ചുവല്ലോ. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഈ ചിത്രം തുടങ്ങിയത്. അപ്പോള്‍ സാരിയെല്ലാം ഉടുത്തഭിനയികക്കണമെന്നറിഞ്ഞപ്പോള്‍ പേടി തോന്നി.

ഈ രംഗത്തുറച്ചു നില്ക്കുമോ?

അച്ഛന്റെയും അമ്മയുടെയും അഭിപ്രായമാണ് എന്റെയും അഭിപ്രായം. കുറച്ചു നല്ല വേഷം ചെയ്യണമെന്നുണ്ട്.

ആരാധകരൊക്കെ ഉണ്ടാവുമല്ലോ. കത്തുകള്‍ വരാറുണ്ടോ?

കത്തു വരാറുണ്ട്, ഫോണ്‍ ചെയ്യാറുണ്ട്, നല്ല കത്തുകള്‍ക്ക് മറുപടി അയക്കും. ഗള്‍ഫില്‍ നിന്നും ധാരാളം ഫോണ്‍കോളുകള്‍ വരാറുണ്ട്.

താരമായപ്പോള്‍ സുഹൃത്തുക്കളുടെ പ്രതികരണമെങ്ങനെ?

ചെറുപ്പത്തിലേ ചെറിയൊരു താരമായിരുന്നല്ലോ, അതിനാല്‍ വലിയ പ്രത്യേകതയൊന്നും തോന്നിയില്ല. അവരൊക്കെ പഴയതുപോലെ തന്നെയാണ്. അവര്‍ക്കു ഞാന്‍ അഭിനയിക്കുന്നതിഷ്ടമാണ്.

അവരുടെ ഇഷ്ടനടി കാവ്യയാണോ?

ഏയ്. അവരെന്നെ ഒരു നടിയായി കാണുന്നില്ല.അവരുടെ ഇഷ്ടനടിയുടെ ലിസ്റില്‍ ഞാനുണ്ടാകില്ല. അപ്പോള്‍ എന്റെ അഭിനയം ഇഷ്ടമല്ലേയെന്ന് ഞാന്‍ ചോദിക്കാറുണ്ട്. നീ ഞങ്ങളുടെ ഫ്രണ്ടല്ലേ എന്നായിരിക്കും അതിനവരുടെ മറുപടി.

1 2 Next

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India