പരുത്തിവീരനിലെ അഭിനയത്തിന് മികച്ച നടിയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചശേഷം പ്രിയാമണി ദ്രോണയെന്ന ചിത്രത്തില്‍ ബിക്കിനി ധരിച്ചെത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
ദേശീയ പുരസ്‌കാരം വരെ ലഭിച്ച ഒരു നടിക്ക് ഇതിന്റെയൊക്കെ ആവശ്യമുണ്ടെയെന്നായിരുന്നു അന്ന് എല്ലാവരും ചോദിച്ചത്. കാരണം പല നടിമാരും ഈ രംഗത്ത് നിലനില്‍പ്പിന് വേണ്ടിയാണ് ബിക്കിനി റോളുകള്‍ ചെയ്യാന്‍ തയ്യാറാവുന്നത്.
എന്നാല്‍ ഒരേ ഇമേജില്‍ സ്വയം തളച്ചിടാന്‍ തനിക്കാഗ്രഹമില്ലെന്നും ഒരു നടിയെന്നാല്‍ ഏത് വേഷവും ചെയ്‌ത് ഫലിപ്പിക്കാന്‍ കഴിവുള്ളവളായിരിക്കണമെന്നുമാണ് പ്രിയ അന്ന് മറുപടി നല്‍കിയത്.