ഒരു പ്രമേയം-പത്ത് സംവിധായകര്‍-ഒരു സിനിമ ഇയൊരു വ്യത്യസ്‌ത കോമ്പിനേഷനിലൊരുങ്ങുന്ന കേരള കഫേ ഒക്ടോബര്‍ 31ന് തിയറ്ററുകളിലെത്തും. യാത്രയെന്ന പ്രമേയത്തെ ആസ്‌പദമാക്കി പത്ത് സംവിധായകരുടെ പത്ത് വ്യത്യസ്‌ത ചിത്രങ്ങളെ സംയോജിപ്പിയ്‌ക്കുന്നത് പതിനൊന്നമനായെത്തുന്ന സംവിധായകന്‍ രഞ്‌ജിത്താണ്. സംവിധായകന്‍മാരുടെ ദശാവതാരമെന്ന് വിശേഷിപ്പിയ്‌ക്കപ്പെടുന്ന ചിത്രം മലയാള സിനിമയ്‌ക്കൊരു ആദ്യാനുഭവമാണ്.
ഷാജി കൈലാസ്, ലാല്‍ ജോസ്, ശ്യാമപ്രസാദ്, അന്‍വര്‍ റഷീദ്, ബി. ഉണ്ണികൃഷ്‌ണന്‍, എം. പത്മകുമാര്‍, ഉദയ് അനന്തന്‍, ശങ്കര്‍ രാമകൃഷ്‌ണന്‍, രേവതി, അഞ്‌ജലി മേനോന്‍ എന്നിവര്‍ ഒരുക്കിയ ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് കേരള കഫേയ്‌ക്കു രൂപം നല്‍കിയത്.
ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വി0രാജ്, ജയസൂര്യ, റഹ്മാന്‍, സുധീഷ്, ഷാനു, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, സലിം കുമാര്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, നവ്യ നായര്‍, മീര നന്ദന്‍, റിമ കല്ലിങ്കല്‍, ജ്യോതിര്‍മയി, നിത്യ മേനോന്‍, ശ്വേത മേനോന്‍, ധന്യ മേരി വര്‍ഗീസ്, കല്‌പന, സോന നായര്‍, ശ്രീലത, ശാന്താദേവി എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ കേരള കഫെയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ട്വന്റി20യ്‌ക്ക് ശേഷം ഏറ്റവുമധികം താരങ്ങള്‍ അഭിനയിച്ച സിനിമ കൂടിയായി കേരള കഫെ ഇതോടെ മാറും.
അബുദാബി ഫിലിംഫെസ്റ്റിവെല്ലില്‍ നടന്ന പ്രഥമപ്രദര്‍ശനത്തില്‍ കേരള കഫേ മികച്ച നിരൂപകപ്രശംസ നേടിയത്. രഞ്‌ജിത്തിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാപിറ്റോള്‍ ഫിലിംസ് നിര്‍മ്മിച്ച കേരള കഫെ ബാക്ക് വാട്ടര്‍ മീഡിയയാണ് വിതരണത്തിനെത്തിയ്‌ക്കുന്നത്.
കേരള കഫേയിലെ ചിത്രങ്ങള്‍
നൊസ്റ്റാള്‍ജിയ
സംവിധായകന്‍- എം പത്മകുമാര്‍
അഭിനേതാക്കള്‍-ദിലീപ് നവ്യാ നായര്‍
ഐലന്റ് എക്‌സ്‌പ്രസ്
സംവിധായകന്‍- ശങ്കര്‍ രാമകൃഷ്‌ണന്‍
അഭിനേതാക്കള്‍- പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍, കാനി
ലളിതം ഹിരണ്‍മയം
സംവിധായകന്‍-ഷാജി കൈലാസ്
അഭിനേതാക്കള്‍-സുരേഷ് ഗോപി, ജ്യോതിര്‍മയി
മൃത്യുജ്ഞയം
സംവിധായകന്‍-ഉദയ് അനന്തന്‍
അഭിനേതാക്കള്‍-ഫഹദ് ഫാസില്‍, തിലകന്‍, റീമ കല്ലിങ്കല്‍
ഓഫ് സീസണ്‍
സംവിധായകന്‍-ശ്യാമപ്രസാദ്
അഭിനേതാക്കള്‍-സൂരാജ് വെഞ്ഞാറമ്മൂട്, വിന്ധ്യന്‍
മകള്‍
സംവിധായകന്‍-രേവതി
അഭിനേതാക്കള്‍-ശ്രീനാഥ്, സോന നായര്‍, അര്‍ച്ചന
ബ്രിഡ്‌ജ്
സംവിധായകന്‍-അന്‍വര്‍ റഷീദ്
അഭിനേതാക്കള്‍-സലീം കുമാര്‍, കല്‌പന, ശാന്തദേവി
അവിരാമം
സംവിധായകന്‍-ബി ഉണ്ണികൃഷ്‌ണന്‍
അഭിനേതാക്കള്‍-സിദ്ദിഖ്, ശ്വേതാ മേനോന്‍
ഹാപ്പി ജേര്‍ണി
സംവിധായകന്‍-അഞ്‌ജലി മേനോന്‍
അഭിനേതാക്കള്‍-ജഗതി ശ്രീകുമാര്‍, നിത്യ മേനോന്‍
പുറം കാഴ്‌ചകള്‍
സംവിധായകന്‍-ലാല്‍ ജോസ്
അഭിനേതാക്കള്‍-മമ്മൂട്ടി, ശ്രീനിവാസന്‍