clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 ചിത്രവാര്‍ത്ത
 Square  കിന്നാരം
 Square  ചിത്രം ചിത്രം
 Square   ബോളിവുഡ്
 Square   തമിഴ് തിരൈ
 Square   ഓണ്‍ലൈന്‍ സംഗീതം
 Square  അവലോകനം
മലയാളം » ചലച്ചിത്രം » താരം » പൂര്‍ണവാര്‍ത്ത
കുഞ്ചാക്കോ ബോബന്‍: കാമ്പസുകളുടെ രാജകുമാരന്‍
[IST]
കുഞ്ചാക്കോ ബോബന്‍: കാമ്പസുകളുടെ രാജകുമാരന്‍

കേരളത്തിലെ കോളേജ് കാമ്പസുകളിലും യുവാക്കള്‍ക്കിടയിലും ഏറ്റവും പ്രിയപ്പെട്ട താരമാണ് ഇന്ന് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമക്ക് ഏറെ സംഭാവനകള്‍ നല്‍കിയ ബോബന്‍ കുഞ്ചാക്കോയുടെ ഈ മകനെ വെള്ളിത്തിരയിലെത്തിച്ചത് ഫാസിലാണ്. അനിയത്തിപ്രാവില്‍ ശാലിനിയുടെ മിനിക്ക് കാമുകനായ സുധിയായി...

Kunchacko Boban and Deepa Nair in Priyamപാറിപ്പറക്കുന്ന മുടിയുമായി മനം കുളിര്‍ക്കെ പുഞ്ചിരിക്കുന്ന കുഞ്ചാക്കോയുടെ മുഖത്ത് എപ്പോഴും നിഷ്കളങ്കതയാണ്. അതുകൊണ്ടുതന്നെയാകാം അദ്ദേഹത്തിന് കിട്ടിയ മിക്ക കാഥാപാത്രങ്ങളുടെയും അടിസ്ഥാനസ്വഭാവവും നിഷ്കളങ്കത തന്നെയായത്. പുഞ്ചിരിച്ചുകൊണ്ട് ബുദ്ധിമുട്ടുകളെ നേരിടുന്ന കഥാപാത്രങ്ങള്‍ക്കാണ് കുഞ്ചാക്കോ ഏറെയും ജീവന്‍ നല്‍കിയത്.

മോളിയാണ് അമ്മ. അനു, മിനു എന്നീ രണ്ടു സഹോദരങ്ങളുണ്ട്. കുടുംബം കഴിഞ്ഞാല്‍ കുഞ്ചാക്കോ ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന ബന്ധം സുഹൃത്തുക്കളുമായുള്ളതാണ്.

Kunchacko Bobanകുട്ടിക്കാലത്തും കുഞ്ചാക്കോക്ക് അഭിനയം അന്യമായിരുന്നില്ല. നാടകങ്ങളില്‍ സ്ഥിരകഥാപാത്രമായിരുന്ന കൊച്ചുകുഞ്ചാക്കോക്ക് പക്ഷെ ഏറെയും ലഭിച്ചത് സ്ത്രീ കഥാപാത്രങ്ങളായിരുന്നു. ഒരിക്കല്‍ സ്കൂള്‍ തലത്തില്‍ ഏറ്റവും മികച്ച നടിക്കുള്ള സമ്മാനം പോലും കുഞ്ചാക്കോക്ക് ലഭിച്ചിട്ടുണ്ട്. സ്കൂള്‍ പഠനകാലത്തുതന്നെ ഏതാനും സിനിമകളില്‍ മുഖം കാണിച്ചിരുന്നു. എന്നാല്‍ ഒരിക്കലും അറിയപ്പെടുന്ന താരമായി വളരുമെന്ന് കുഞ്ചാക്കോ പോലും പ്രതീക്ഷിച്ചിരുന്നില്ല.

അനിയത്തിപ്രാവില്‍ (1997) തുടങ്ങിയ ആ അഭിനയജീവിതം ഇപ്പോള്‍ നിറ (2000) ത്തിലൂടെയും പ്രിയ (2000) ത്തിലൂടെയും കടന്ന് സഹയാത്രിക്കയ്ക്ക് സ്നേഹപൂര്‍വ (2000) ത്തിലെത്തി നില്‍ക്കുന്നു. ഫാസില്‍, ഹരിഹരന്‍, അനില്‍ ബാബു, കമല്‍, ശങ്കര്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍... ശാലിനി, ജോമോള്‍, പ്രീതി, അശ്വതി, ദീപ, മാനസി, കാവ്യ തുടങ്ങി ഒട്ടേറെ യുവനായികമാര്‍... സുധി ഇപ്പോള്‍ സഹയാത്രികയിലെ സജിനില്‍ എത്തി നില്‍ക്കുന്നു.

ചിത്രങ്ങള്‍

അനിയത്തിപ്രാവ് - 1997
നക്ഷത്രത്താരാട്ട് - 1998
മഴവില്ല് - 1999
ചന്ദാമാമ - 1999
പ്രേംപൂജാരി - 1999
മയില്‍പ്പീലിക്കാവ് - 1999
നിറം - 1999
സത്യം ശിവം സുന്ദരം - 1999
പ്രിയം - 2000
ഇങ്ങനെ ഒരു നിലാപ്പക്ഷി - 2000
സഹയാത്രികയ്ക്ക് സ്നേഹപൂര്‍വം - 2000

ഹിറ്റുകള്‍

അനിയത്തിപ്രാവ്
നക്ഷത്രത്താരാട്ട്
മയില്‍പ്പീലിക്കാവ്
നിറം
പ്രിയം

ഏറ്റവും പുതിയ ചിത്രം

സഹയാത്രികയ്ക്ക്ക്ക് സ്നേഹപൂര്‍വം

ചിത്രം ചിത്രം

കുഞ്ചാക്കോ ബോബന്റെ ഹോം പേജ്
ഫാന്‍ വെബ്സൈറ്റുകള്‍
User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India