clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കായികം » പൂര്‍ണവാര്‍ത്ത
വിരസമായ മത്സരത്തില്‍ തുര്‍ക്കി-സ്വീഡന്‍ സമനില
[IST]
Euro 2000 logoഈന്തോവന്‍: യൂറോ 2000-ലെ ഏറ്റവും വിരസമായ മത്സരത്തില്‍ സ്വീഡനും തുര്‍ക്കിയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ ബി ഗ്രൂപ്പില്‍ നിന്ന് ഇറ്റലിയുടെ ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പായി.

വ്യാഴാഴ്ചയിലെ കളിയില്‍ തോല്‍ക്കുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്നതിനാല്‍ ഇരുടീമുകളും വളരെ കരുതലോടെയാണ് കളിച്ചത്. കളിയുടെ ഭൂരിഭാഗം സമയവും തങ്ങളടെ മേഖലയില്‍ തന്നെ പന്ത് കൈയടക്കിവെക്കാനായിരുന്നു ഇരുടീമുകളും ശ്രമിച്ചത്.

29-ാം മിനിറ്റിലാണ് സ്വീഡന്റെ ഭാഗത്തുനിന്ന് ഒരു ആക്രമണം കണ്ടത്. നിക്കോളസ് അലക്സാണ്ടേഴ്സണും ഹെന്‍റിക് ലാര്‍സണും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ കെന്നത്ത് ആന്റേഴ്സണ്‍ തൊടുത്തുവിട്ട ഷോട്ട് തുര്‍ക്കി ഗോള്‍കീപ്പര്‍ തട്ടിയകറ്റി. പിന്നീട് 41-ാം മിനിറ്റില്‍ ടെഡ്ഡി ലൂസിക് നടത്തിയ മുന്നേറ്റമാണ് എടുത്തുപറയാവുന്ന മറ്റൊരു നീക്കം. രണ്ടാം പകുതിയിലും കളി ഭിന്നമായിരുന്നില്ല.

ഗ്രൂപ്പ് ബിയില്‍ നിന്നുള്ള രണ്ടാമത്തെ ക്വാര്‍ട്ടര്‍ ടീമിനെ കണ്ടെത്താന്‍ ജൂണ്‍ 19-ന് നടക്കുന്ന തുര്‍ക്കി-ബെല്‍ജിയം, ഇറ്റലി-സ്വീഡന്‍ മത്സരം വരെ കാത്തിരിക്കണം. മിക്കവാറും ബെല്‍ജിയം തുര്‍ക്കിയെ തോല്പിച്ചോ സമനിലയില്‍ പിടിച്ചോ ക്വാര്‍ട്ടറിലെത്താനാണ് സാധ്യത. ബെല്‍ജിയത്തെ തോല്പിക്കുകയാണെങ്കില്‍ തുര്‍ക്കിക്ക് ക്വാര്‍ട്ടറിലെത്താം. സ്വീഡന് ക്വാര്‍ട്ടര്‍ കാണണമെങ്കില്‍ അതികായരായ ഇറ്റലിയെ തോല്പിക്കുക തന്നെവേണം.


പോയിന്റു നില
ഫിക്സ്ചര്‍

Back to Index Page

Back to Euro 2000 Page

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India