clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കായികം » പൂര്‍ണവാര്‍ത്ത
മുന്‍ ചാമ്പ്യന്മാര്‍ ജര്‍മനിക്ക് ദയനീയ പരാജയം
[IST]
Euro 2000 logoറോട്ടര്‍ഡാം: മുന്‍ ചാമ്പ്യന്മാര്‍ ജര്‍മനി പോര്‍ച്ചുഗലിനോട് 3-0 ന് പരാജയപ്പെട്ട് യൂറോ 2000 ല്‍ നിന്ന് പുറത്തായി. ഡീ കൂപ്പ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സേര്‍ജി കണ്‍സീകാവോയുടെ ഹാട്രീക്ക് പ്രകടനത്തിന് മുന്നില്‍ ജര്‍മനി നിഷ്പ്രഭമായി.

ജര്‍മനി യൂറോ 2000 ലില്‍ നിന്ന് പുറത്തായെന്ന് ഉറപ്പോയതോടെ ജര്‍മന്‍ ആരാധകര്‍ പോലും മികച്ച ഫോമിലായിരുന്ന പോര്‍ച്ചുഗലിനെ പിന്തുണയ്ക്കുന്നത് കാണാമായിരുന്നു. ക്രിസ്റ്റ്യന്‍ സീഗി, മാര്‍ക്കസ് ബാബല്‍, ജെന്‍സ് ജെറെമീസ് എന്നീ കളിക്കാരെ പരിക്ക് മൂലം മാറ്റിനിര്‍ത്തേണ്ടി വന്നത് ജര്‍മനിക്ക് ക്ഷീണമായി.

എന്നാല്‍ ഗ്രൂപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍ മിക്ക മുന്‍നിര കളിക്കാര്‍ക്കും വിശ്രമം കൊടുത്ത് പകരക്കാരെ കൊണ്ടാണ് കളിക്കാനിറങ്ങിയത്. 35 ാം മിനിട്ടില്‍ റൂയി ജോര്‍ജിയുടെ ക്രോസ് സേര്‍ജി കണ്‍സീകാവോ ഹെഡ് ചെയ്ത് ജര്‍മന്‍ ഗോള്‍ വലയിലാക്കി (1-0). ഇടവേളയ്ക്ക് തൊട്ട് മുന്‍പ് ജര്‍മനിക്ക് വേണ്ടി 150 ാം തവണ കുപ്പായമിടുന്ന ലോതര്‍ മത്തയാസിന്റെ നല്ലൊരു ശ്രമം എസ്പിന്‍ഹ പരാജയപ്പെടുത്തി.

കളി പുരോഗമിച്ചതോടെ ജര്‍മന്‍ പ്രതീക്ഷകള്‍ തകര്‍ന്നു. 54 ാം മിനിട്ടില്‍ സേര്‍ജി കണ്‍സീകാവോയുടെ ഷോട്ട് ഒളിവര്‍ കാന്റേയും ജര്‍മന്‍ ക്യാപ്റ്റന്റേയും ഇടയിലൂടെ ഗോള്‍ വല കണ്ടു (2-0).


ഇതോടെ പോര്‍ച്ചുഗലിന്റെ രണ്ടാം നിര ടീം ആവേശകരമായ കളി പുറത്തെടുത്തു. ജര്‍മന്‍ ആരാധകരും പോര്‍ച്ചുഗലിനെ പ്രോതസാഹിപ്പിച്ചു. കളി തീരാന്‍ 19 മിനിട്ട് ശേഷിക്കേ സേര്‍ജി കണ്‍സീകാവോ തന്റെ ഹാട്ട്രിക്ക് പൂര്‍ത്തിയാക്കി.

പോയിന്റു നില
ഫിക്സ്ചര്‍

Back to Index Page

Back to Euro 2000 Page

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India