clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കായികം » പൂര്‍ണവാര്‍ത്ത
ക്ലൂവെര്‍ട്ടിന് നാലു ഗോള്‍, ഡച്ച് പടക്ക് ചരിത്ര വിജയം
[IST]
Euro 2000 logoറോട്ടര്‍ഡാം: നാട്ടുകാരുടെ കൈയ്മെയ് മറന്ന പിന്തുണയോടെ കളിക്കളത്തിലിറങ്ങിയ ഓറഞ്ചു പടക്ക് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ചരിത്ര വിജയം. ഞായറാഴ്ച നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്റ്സ് യൂഗോസ്ലാവിയയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെമിയില്‍ കടന്നപ്പോള്‍ അത് യൂറോക്കപ്പിലെ റിക്കാര്‍ഡായി.

ഓറഞ്ചു സാഗരമായി മാറിയ റോട്ടര്‍ഡാമിലെ ഗ്യാലറിക്ക് വിരുന്നേകിയത് സ്റാര്‍ സ്ട്രൈക്കര്‍ പാട്രിക്ക് ക്ലൂവെര്‍ട്ടാണ്. 24, 38, 51, 54 എന്നീ മിനിറ്റുകളില്‍ നെതര്‍ലന്റ്സിനുവേണ്ടി വല കുലുക്കിയ ക്ലൂവെര്‍ട്ട് യൂറോ 2000-ലെ രണ്ടാമത്തെ ഹാട്രിക്കുകാരനായി. ശേഷിച്ച രണ്ടു ഗോളുകള്‍ മാര്‍ക്ക് ഓവര്‍മാസ് നേടി. യൂഗോസ്ലാവിയയുടെ ആശ്വാസഗോള്‍ 90-ാം മിനിറ്റില്‍ മിലോസവിച്ച് നേടി.

ജൂണ്‍ 29-ന് വ്യാഴാഴ്ച ആംസ്റര്‍ഡാമില്‍ നടക്കുന്ന രണ്ടാം സെമിഫൈനലില്‍ നെതര്‍ലന്റ്സ് ഇറ്റലിയുമായി ഏറ്റുമുട്ടും.

കളിയുടെ ഒരു ഘട്ടത്തിലും യൂഗോസ്ലാവിയക്ക് താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. മുന്‍കളികളില്‍ നേരിടേണ്ടിവന്ന ചുവപ്പുകാര്‍ഡുകളും മഞ്ഞക്കാര്‍ഡുകളും പിഴകളും യൂഗോസ്ലാവിയയെ തീര്‍ത്തും തളര്‍ത്തിയിരുന്നു. അവരുടെ സ്വതസിദ്ധമായ പരുക്കന്‍ കളിപോലും അവര്‍ക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഫൗളുകളുടെ എണ്ണത്തില്‍ നെതര്‍ലന്റ്സ് തന്നെയായിരുന്നു മുന്നില്‍!


അലകടലായി ക്ലൂവെര്‍ട്ട്

ഡെന്നിസ് ബെര്‍ഗ്കാംപിന്റെ മാന്ത്രികസ്പര്‍ശത്തോടുകൂടിയാണ് ഡച്ച് പട ഗോള്‍വര്‍ഷം തുടങ്ങിയത്. ഇടതുവിംഗിലൂടെ കയറിവന്ന ബെര്‍ഗ്കാംപ് പെനാല്‍റ്റിബോക്സിലേക്ക് പന്ത് ഉയര്‍ത്തിയടിച്ചപ്പോള്‍ ക്ലൂവെര്‍ട്ടിന് കണക്ട് ചെയ്യുക മാത്രമേ വേണ്ടിവന്നുള്ളൂ (1-0). സമാനമായ മുന്നേറ്റത്തില്‍ത്തന്നെയാണ് 38-ാം മിനിറ്റില്‍ നെതര്‍ലന്റ്സ് ലീഡ് നേടിയത്. എഡ്ഗാര്‍ ഡേവിഡ്സ് ഇടങ്കാലുകൊണ്ട് പെനാല്‍റ്റിബോക്സിലേക്ക് തൊടുത്തുവിട്ട പന്ത് ക്ലൂവെര്‍ട്ട് തന്നെ വലയിലാക്കി (2-0).

രണ്ടാം പകുതിയില്‍ വര്‍ധിതവീര്യവുമായെത്തിയ ഡച്ചുകാരെയാണ് യൂഗോസ്ലാവിയ നേരിടേണ്ടി വന്നത്. വലതുമൂലയില്‍ നിന്ന് പോള്‍ ബോസ്വെല്‍റ്റ് നല്‍കിയ പാസ്സ് ക്ലൂവെര്‍ട്ട് ഗോളാക്കി മാറ്റിയപ്പോള്‍ ഗ്യാലറി ഇളകിമറിഞ്ഞു (3-0). ക്ലൂവെര്‍ട്ടിന് ഹാട്രിക്ക്. മൂന്നു മിനിറ്റുകള്‍ക്കുശേഷം ക്ലൂവെര്‍ട്ട് വീണ്ടും വലകുലുക്കി. പന്തുമായി പെനാല്‍റ്റി ബോക്സിലേക്ക് മുന്നേറിയ സെന്‍ഡന്‍ യൂഗോസ്ലാവ് ഡിഫന്‍ഡറെ കബളിപ്പിച്ച് പന്ത് ക്ലൂവെര്‍ട്ടിന് കൈമാറി. പന്ത് നിലംതൊടുന്നതിനു മുമ്പുതന്നെ ക്ലൂവെര്‍ട്ട് യൂഗോസ്ലാവിയന്‍ ഗോളിയെ കീഴ്പ്പെടുത്തി (4-0).

ഓവര്‍മാസിന്റെ ഊഴം

യൂഗോസ്ലാവിയയുടെ മിഹാജ്ലോവിക്കുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് പുറത്തുപോയതോടെയാണ് ക്ലൂവെര്‍ട്ടിന്റെ താണ്ഡവം അവസാനിച്ചത്. എന്നാല്‍ അതിനുശേഷം ക്ലൂവെര്‍ട്ടില്‍ നിന്ന് ഓവര്‍മാസ് യജ്ഞം ഏറ്റെടുക്കുകയായിരുന്നു. 78-ാം മിനിറ്റില്‍ ബെര്‍ഗ്കാംപില്‍ നിന്ന് പാസ് സ്വീകരിച്ച് മുന്നേറിയ ഓവര്‍മാസ് യൂഗോസ്ലാവ് വല വീണ്ടും കുലുക്കി (5-0). ആകെ തകര്‍ന്ന യൂഗോസ്ലാവ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് 90-ാം മിനിറ്റിലും ഓവര്‍മാസ് ഗോള്‍ നേടി (6-0).

യൂഗോസ്ലാവിയയുടെ ആശ്വാസഗോള്‍ 90-ാം മിനിറ്റില്‍ത്തന്നെ സാവോ മിലോസെവിച്ച് നേടി (6-1).

ഫിക്സ്ചര്‍
ലീഗ് പോയിന്റു നില

Back to Index Page

Back to Euro 2000 Page

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India