clear
x
മലയാളം » വാര്‍ത്ത » കായികം » പൂര്‍ണവാര്‍ത്ത

പോര്‍ച്ചുഗല്‍ കോച്ച് രാജിവെക്കുന്നു

[IST]
Euro 2000 logoബ്രസ്സല്‍സ്: പോര്‍ച്ചുഗല്‍ കോച്ച് ഹുമ്പര്‍ട്ടോ കോയെല്‍ഹോ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. യൂറോ 2000-ല്‍ ഫ്രാന്‍സിനെതിരായ സെമിഫൈനലില്‍ 2-1-ന് പോര്‍ച്ചുഗല്‍ തോറ്റശഷമാണ് കോയെല്‍ഹോ ഇക്കാര്യം പ്രഖ്യാപിച്ചത്.

ജൂലൈ 31 മുതല്‍ ഞാന്‍ പോര്‍ച്ചുഗല്‍ കോച്ചായുണ്ടാകില്ല. രാജിവെക്കാന്‍ ഇതാണ് നല്ല അവസരമെന്ന് തോന്നുന്നു, കോയെല്‍ഹോ പറഞ്ഞു. അടുത്ത അന്താരഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ പോര്‍ച്ചുഗലിന് സമയം വേണ്ടിവരും. എന്റെ പിന്‍ഗാമിക്ക് എല്ലാ ആശംസകളും നേരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1997 ഡിസംബറിലാണ് കോയെല്‍ഹോ പോര്‍ച്ചുഗല്‍ ടീമിന്റെ കോച്ചായി നിയമിതനാകുന്നത്. പരിശീലകനെന്ന നിലയില്‍ കാര്യമായ പരിചയമൊന്നുമില്ലാതിരുന്ന കോയെല്‍ഹോയുടെ നിയമനം വിവാദമുണ്ടാക്കിയത് സ്വാഭാവികം.

എന്നാല്‍ യൂറോ 2000-ല്‍ പോര്‍ച്ചുഗലിനെ സെമിവരെ എത്തിച്ച കോയെല്‍ഹോ ഫ്രാന്‍സിനെപ്പോലെ യൂറോപ്പിലെ എണ്ണപ്പെട്ട ടീമുകളിലൊന്നാകാന്‍ പോര്‍ച്ചുഗലിനെ സഹായിച്ചു.

50-കാരനായ കോയെല്‍ഹോ പോര്‍ച്ചുഗലിന് വേണ്ടി 64 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പോര്‍ച്ചുഗലിന്റെ മികച്ച ഡിഫന്‍ഡര്‍മാരിലൊരാളായിരുന്നു അദ്ദേഹം.

വിവാദ പെനാല്‍റ്റിയിലൂടെ പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് ഫൈനലില്‍

Back to Index Page

Back to Euro 2000 Page



User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ