clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കായികം » പൂര്‍ണവാര്‍ത്ത
പെനാല്‍റ്റികള്‍ പാഴാക്കിക്കൊണ്ട് നെതര്‍ലന്റ്സ് പുറത്ത്ഇറ്റലി-ഫ്രാന്‍സ് ഫൈനല്‍
[IST]
Euro 2000 logoആംസ്റര്‍ഡാം: ആറു പെനാല്‍റ്റികളില്‍ അഞ്ചെണ്ണവും പാഴാക്കുക. യൂറോ 2000-ല്‍ ഇറ്റലിക്കെതിരായ രണ്ടാം സെമിഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1-ന് പരാജയപ്പെട്ട നെതര്‍ലന്റ്സിന്റെ തോല്‍വിക്കു കാരണം തേടി വേറെ അലയേണ്ടതില്ല.

നിശ്ചിതസമയത്തിനുള്ളില്‍ രണ്ടു പെനാല്‍റ്റികളാണ് നെതര്‍ലന്റ്സിന് ലഭിച്ചത്. 37-ാം മിനിറ്റിലും 62-ാം മിനിറ്റിലും. എന്നാല്‍ ക്യാപ്റ്റന്‍ ഫ്രാങ്ക് ഡിബോയറും പാട്രിക് ക്ലൂവെര്‍ട്ടും അവ പാഴാക്കിയപ്പോള്‍ പൊലിഞ്ഞത് സ്റേഡിയത്തെ ഓറഞ്ചണിയിച്ച് ഡച്ച് ആരാധകരുടെ സ്വപ്നങ്ങളായിരുന്നു.

ടോള്‍ഡോ ഇറ്റലിയുടെ നായകന്‍

നിശ്ചിതസമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോള്‍രഹിതസമനിലയില്‍ പിരിഞ്ഞപ്പോള്‍ ടൂര്‍ണമെന്റിലാദ്യമായി വിജയികളെ കണ്ടെത്താന്‍ പെനാല്‍റ്റിഷൂട്ടൗട്ട് പ്രയോഗിച്ചു. എന്നാല്‍ നെതര്‍ലന്റ്സിന്റെ നിര്‍ഭാഗ്യം ഇവിടെയും പിന്തുടര്‍ന്നു.


ഇറ്റലിയുടെ ഡിബിയാഗോ ആദ്യകിക്ക് തന്നെ ഗോളാക്കിക്കൊണ്ട് 1-0-ത്തിന്റെ ലീഡ് നേടി. നെതര്‍ലന്റസിന്റെ ആദ്യകിക്ക് എടുക്കാന്‍ വന്ന ഡിബോയര്‍ക്ക് വീണ്ടും പിഴച്ചു. ഡിബോയറിന്റെ ഷോട്ട് ഇറ്റലി ഗോളി ടോള്‍ഡോ തടുത്തിട്ടു. ഗിയന്‍ലൂക്ക പെസ്സോട്ടോ എടുത്ത രണ്ടാമത്തെ കിക്ക് ഗോളായതോടെ ഇറ്റലിക്ക് 2-0-ത്തിന്റെ ലീഡായി. ഹോളണ്ടിന്റെ ജാപ് സ്റാമെടുത്ത രണ്ടാമത്തെ കിക്ക് പുറത്തേക്കു പോയതോടെ ഡച്ചുപടയുടെ വിധി ഏതാണ്ട് ഉറപ്പായി.

ഫ്രാന്‍സെസ്കോ ടോട്ടി ഇറ്റലിക്ക് 3-0-ത്തിന്റെ ലീഡ് നല്‍കിയെങ്കിലും ക്ലൂവെര്‍ട്ട് മൂന്നാമത്തെ ഷോട്ട് ഗോളാക്കി സ്കോര്‍ 3-1 എന്നാക്കി. ഇറ്റാലിയന്‍ ക്യാപ്റ്റന്‍ പോളോ മാള്‍ഡീനി എടുത്ത നാലാമത്തെ കിക്ക് പുറത്തേക്ക് പോയി. എന്നാല്‍ പോള്‍ ബോസ്വെല്‍റ്റിന്റെ ഷോട്ട് തടുത്തിട്ട ഫ്രാന്‍സെസ്കോ ടോള്‍ഡോ ഇറ്റലിക്ക് 3-1-ന്റെ വിജയവും ഫൈനലിലേക്കുള്ള ടിക്കറ്റും സമ്മാനിച്ചു.

ഇളകാത്ത ഇറ്റാലിയന്‍ പ്രതിരോധം

തുടക്കം മുതലേ നെതര്‍ലന്റ്സ് ആക്രമണത്തിലും ഇറ്റലി പ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു നീക്കങ്ങള്‍ മിക്കതും നടത്തിയത്. ഡച്ചുപടയുടെ ആക്രമണങ്ങളെ ചെറുക്കാന്‍ ചിലപ്പോള്‍ പരുക്കന്‍ അടവുകളും പുറത്തെടുത്ത ഇറ്റലിക്ക് 34-ാം മിനിറ്റില്‍ അതിന് വില കൊടുക്കേണ്ടി വന്നു. രണ്ടുതവണ മഞ്ഞക്കാര്‍ഡ് കണ്ട് ഗിയന്‍ലൂക്ക സാംബ്രോട്ട പുറത്ത്.

പിന്നീടങ്ങോട്ട് 10 വേരെ വെച്ച് കളിച്ച ഇറ്റലി പ്രതിരോധത്തില്‍ കൂടുതല്‍ ഊന്നാന്‍ തുടങ്ങി. ഡച്ച് ഗോള്‍മുഖത്തേക്ക് അവര്‍ വരുന്നതുതന്നെ വല്ലപ്പോഴെങ്കിലുമായി. 37-ാം മിനിറ്റില്‍ പന്തുമായി പെനാല്‍റ്റിബോക്സിലേക്ക് കുതിച്ച ക്ലൂവെര്‍ട്ടിനെ അലസ്സാന്‍ഡ്രോ നെസ്റ വീഴ്ത്തിയിതിനെത്തുടര്‍ന്ന് ഹോളണ്ടിന് പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ ഡിബോയര്‍ എടുത്ത പെനാല്‍റ്റി ഗോളി ടോള്‍ഡോ തടുത്തിട്ടു.

പിന്നീടും ഡച്ചുപട തിരമാല കണക്കെ ഇറ്റലി ഗോള്‍മുഖത്തേക്ക് അലറിയെത്തിയെങ്കിലും ശക്തമായ ഇറ്റലി പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞില്ല. 62-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് പന്തുമായി മുന്നേറിയ എഡ്ഗാര്‍ ഡേവിഡ്സിനെ ഇയൂലിയാനോ വീഴ്ത്തി. എന്നാല്‍ ക്ലൂവെര്‍ട്ട് എടുത്ത പെനാല്‍റ്റി വലതു ഗോള്‍പോസ്റില്‍ തട്ടി തിരിച്ചുവന്നു. രണ്ടാം പകുതിയുടെ ശേഷിച്ചസമയത്തും എക്സ്ട്രാ ടൈമിലും ഹോളണ്ട് നിരന്തരമായി ഇറ്റലി ഗോള്‍മുഖത്തെത്തിയെങ്കിലും ഇറ്റലി പ്രതിരോധത്തെ വെല്ലാനുള്ള വിരുത് ഇല്ലാതെ പോയി.

ജൂണ്‍ രണ്ടിന് ഞായറാഴ്ച റോട്ടര്‍ഡാമില്‍ നടക്കുന്ന ഫൈനലില്‍ ഇറ്റലി ലോകചാമ്പ്യന്മാരായ ഫ്രാന്‍സുമായി ഏറ്റുമുട്ടും.

ഡച്ച് പടക്ക് ചരിത്ര വിജയം
ഹാജിക്ക് ദുരന്തം... അസ്സൂറിപ്പടക്ക് വിജയം - ഇറ്റലി സെമിയില്‍
ഫിക്സ്ചര്‍
ലീഗ് പോയിന്റു നില

Back to Index Page

Back to Euro 2000 Page

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India