കാഠ്മണ്ഡു: നേപ്പാളില്‍ ജ്ഞാനേന്ദ്ര രാജാവ് പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാജാവ് ദുബെ സര്‍ക്കാരിനെ പിരിച്ചുവിടുകയും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
10 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ മന്ത്രിസഭ. റാമസ് നാഥ് പാണ്ഡെയാണ് പുതിയ വിദേശകാര്യമന്ത്രി. മന്ത്രിസഭയില്‍ ഒരു കമ്യൂണിസ്റ് പ്രതിനിധിയുമുണ്ട്. കമ്യൂണിസ്റ് നേതാവായ രാധാകൃഷ്ണ മെയിനാലി സ്പോര്‍ട്സ്-വിദ്യാഭ്യാസ മന്ത്രിയാണ്.
പ്രവാതര്‍ ഷംഷേര്‍ റാണയാണ് പുതിയ മന്ത്രിസഭയിലെ ധനകാര്യമന്ത്രി. ഡാന്‍ ബഹാദൂര്‍ ഷാഹി ആഭ്യന്തരമന്ത്രിയാണ്.