ദില്ലി: പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള മിനിമം കൂലിക്കു തുല്യമായ മാസശമ്പളം നല്‍കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ഇപ്പോള്‍ നല്‍കുന്ന തുക വളരെ തുച്ഛമായതിനാലാണ് ഈ നടപടി. കേരളത്തില്‍ 134 രൂപയാണ് മിനിമം കൂലി. ബംഗാളില്‍ 79 രൂപ 90 പൈസയാണ് മിനിമം കൂലി. എല്ലാ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്നും കാരാട്ട് അറിയിച്ചു.
പാര്‍ട്ടി അംഗത്വത്തില്‍ 2004 മുതല്‍ ഇതുവരെ ഒന്‍പത് ശതമാനം വളര്‍ച്ചയുണ്ടായതായി കേന്ദ്രകമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 9,45,486 പേര്‍ക്കാണ് പാര്‍ട്ടി അംഗത്വമുള്ളത്.