clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » Full story
അഭയ കേസ്‌: 6 പ്രതികള്‍
[IST]
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കത്തോലിക്ക സഭയുമായി ബന്ധമുള്ള മൂന്നു പേരുള്‍പ്പടെ ആറു പേരെ സിബിഐ പ്രതികളായി ചേര്‍ത്തേക്കും. ഇത്‌ കൂടാതെ അഭയയുടെ കൊലപാതകത്തെക്കുറിച്ച്‌ അറിവുള്ള രണ്ടു പേരെ മാപ്പു സാക്ഷികളാക്കാനുള്ള നടപടിയും അന്വേഷണ സംഘം ആരംഭിച്ചു.

അഭയക്കേസിന്റെ ആരംഭം മുതല്‍ ആരോപണ വിധേയരായിരുന്ന ഫാദര്‍ തോമസ്‌ കോട്ടൂര്‍, പയസ്‌ ടെന്‍ത്‌ കോണ്‍െന്റിലെ കന്യാസ്‌ത്രീയായിരുന്ന സിസ്‌റ്റര്‍ സെഫി, ജോസ്‌ പൂതൃക്കയില്‍ എന്നിവരെ നാര്‍ക്കോ അനാലിസിസ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയതിന്റെ ഫലം സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ പ്രതികളെന്നാരോപിയ്‌ക്കപ്പെടുന്നവരെ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നതിന്റെ വീഡിയോ സിഡി ഹാജരാക്കാന്‍ ഹൈക്കോടതി സിബിഐയോട്‌ ആവശ്യപ്പെട്ടു. ജൂലായ്‌ 24ന്‌ മുമ്പ്‌ സിഡി ഹാജരാക്കാനാണ്‌ നിര്‍ദ്ദേശമുള്ളത്‌.

ഇത്‌ സമര്‍പ്പിയ്‌ക്കുന്നതിനൊപ്പം പ്രതിപ്പട്ടിക സമര്‍പ്പിയ്‌ക്കാനാണ്‌ ഇപ്പോള്‍ സിബിഐ ആലോചിയ്‌ക്കുന്നത്‌. കേസില്‍ തെളിവു നശിപ്പിച്ച മൂന്ന്‌ ഉദ്യോഗസ്ഥരെ കൂടി പ്രതി ചേര്‍ക്കുന്നതിനെപ്പറ്റി അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്‌.


കേസില്‍ അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ച്‌ എസ്‌പി ടി. മൈക്കിള്‍, കോട്ടയം വെസ്‌റ്റ്‌ എഎസ്‌ഐ ആയിരുന്ന വി.വി അഗസ്‌റ്റിന്‍, കോട്ടയം സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ ആര്‍ഡിഒ എസ്‌ജികെ കിഷോര്‍ എന്നിവരെ തെളിവ്‌ നശിപ്പിച്ചതിന്റെ പേരില്‍ പ്രതി ചേര്‍ക്കാനാണ്‌ സിബിഐയുടെ നീക്കം. ഇതുവഴി കേസന്വേഷണത്തിലുണ്ടായ കാലതാമസത്തെക്കുറിച്ചുള്ള പഴി ചാരലില്‍ നിന്നും ഒഴിയാമെന്നും സിബിഐ കരുതുന്നു.

ബാംഗ്ലൂരില്‍ നടന്ന നാര്‍ക്കോ അനാലിസിസ്‌ പരിശോധനയില്‍ സിസ്‌റ്റര്‍ അഭയയെ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സിബിഐയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പ്രതി ചേര്‍ക്കാനാവില്ല എന്ന നിയമവ്യവസ്ഥ ഉള്ളതിനാലാണ്‌ അഭയയുടെ കൊലപാതകത്തിന്‌ പരോക്ഷമായി കൂട്ടു നിന്ന കോണ്‍വെന്റിലെ കന്യാസ്‌ത്രീകളെ മാപ്പു സാക്ഷികളാക്കാന്‍ സിബിഐ സംഘം ആലോചിയ്‌ക്കുന്നത്‌. ഇവരുടെ മൊഴി പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുക്കാമെന്നാണ്‌ അന്വേഷണ സംഘം കരുതുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിസ്റ്റര്‍ അഭയ കേസ്
User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India