clear


മലയാളം » വാര്‍ത്ത » ഇന്ത്യ » Full story
അഹമ്മദാബാദിലും സ്ഫോടന പരമ്പര
[IST]
ഗുജറാത്തില്‍ അടിയന്തര യോഗം
സംസ്ഥാന മന്ത്രിമാരുടെയും ഉന്നത പൊലീസ് അധികാരികളുടെയും അടിയന്തര യോഗം അഹമ്മദാബാദില്‍
9.14PM

മരണം 18. പരിക്കേറ്റവര്‍ നൂറിലേറെ
സ്ഫോടനത്തില്‍ മരണസംഖ്യ 18 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം നൂറിലേറെയെന്നും റിപ്പോര്‍ട്ട്
9.04PM

അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ വൈകരുതെന്ന് ബിജെപി
പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാത്തത് തീവ്രവാദികള്‍ക്ക് വളമാകുന്നുവെന്ന് ബിജെപി. പാര്‍ട്ടി പ്രസിഡന്റ് രാജ് ‍നാഥ് സിംഗിന്റേതാണ് ഈ ആരോപണം.
9..02PM

ജൂലൈ 26 കാര്‍ഗില്‍ ദിനം

അഹമ്മദാബാദ് സ്ഫോടനം നടന്നത് കാര്‍ഗില്‍ വിജയദിനത്തില്‍. 1999 ജൂലൈ 26നാണ് കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയദിനമായി ഇന്ത്യ ആചരിക്കുന്നത്. വിജയത്തിന്റെ ഒമ്പതാം വാര്‍ഷിക ദിനത്തിലാണ് വന്‍നഗരങ്ങളില്‍ സ്ഫോടന പരമ്പര നടക്കുന്നത്.
8.59PM


മരണ സംഖ്യ പത്തായി ഉയര്‍ന്നു.
സ്ഫോടനങ്ങളിലെ മരണ സംഖ്യ പത്തായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ പലേടത്തും സ്ഫോടനങ്ങള്‍ തുടരുന്നതായും റിപ്പോര്‍ട്ട്
8.53PM



സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദികളെന്ന് ബിജെപി
രാജ്യത്ത് നടക്കുന്ന സ്ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ തീവ്രവാദികളെന്ന് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് രാജ്‍നാഥ് സിംഗ്. കര്‍ശനനിയമങ്ങള്‍ നടപ്പാക്കാത്തത് വോട്ടുബാങ്ക് സംരക്ഷിക്കാനെന്ന് അദ്ദേഹം ആരോപിച്ചു.
8.50PM

സ്ഫോടനങ്ങള്‍ 14 ആയി ഉയര്‍ന്നു.
അഹമ്മദാബാദില്‍ നടന്ന സ്ഫോടനങ്ങളുടെ എണ്ണം 14ആയി ഉയര്‍ന്നു. സ്ഫോടനങ്ങള്‍ 14 ആണെന്ന് കേന്ദ്രസര്‍ക്കാരും സ്ഥിരീകരിച്ചു. ആദ്യ സ്ഫോടനം നടന്നത് വൈകുന്നേരം 6.40ന്.
8.48PM

ഗുജറാത്തില്‍ ക്രമസമാധാനം ഭദ്രമെന്ന് അദ്വാനി
ഈ അവസരത്തില്‍ രാഷ്ട്രീയാരോപണങ്ങള്‍ക്ക് മുതിരുന്നില്ലെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി.
ഗുജറാത്തിലെ ക്രമസമാധാന നില ഭദ്രമെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ഫോടനം നടക്കുന്നത് അന്വേഷണ ഏജന്‍സികള്‍ പ്രത്യേകം പരിഗണിക്കണമെന്നും എല്‍ കെ അദ്വാനി ആവശ്യപ്പെട്ടു.
8.43PM

രാജ്യമെങ്ങും കര്‍ശന സുരക്ഷ
പഞ്ചാബ്, ഹരിയാന, ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കൊത്ത, ദില്ലി എന്നിവിടങ്ങളിലെല്ലാം സുരക്ഷ കര്‍ശനമാക്കി. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിങ്ങനെ ജനസാന്ദ്രതയേറിയ എല്ലാ സ്ഥലങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം.
8.37PM

ഇമെയില്‍ ലഭിച്ചത് ന്യൂസ് ചാനലില്‍
സ്‍ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഗ്രൂപ്പ് ഇമെയില്‍ അയച്ചത് ഒരു പ്രാദേശിക ന്യൂസ് ചാനല്‍ ഓഫീസിലേയ്ക്ക്.
8.30PM

സ്ഫോടനങ്ങളെല്ലാം 45 മിനിട്ടിനുളളില്‍
പന്ത്രണ്ട് സ്ഫോടനങ്ങളും നടന്ന് 45 മിനിട്ടിനുളളില്‍. സ്ഫോടനം നടന്ന സ്ഥലങ്ങളെല്ലാം അഹമ്മദാബാദ് നഗരത്തിനുളളില്‍.
8.22PM

പരിക്കേറ്റവരുടെ എണ്ണം 55
സ്ഫോടനം നടന്നത് ജനബാഹുല്യമേറിയ സ്ഥലങ്ങളില്‍. ഒരു സ്ഫോടനം സൈക്കിള്‍ ഉപയോഗിച്ചും ബാക്കിയുളളവയെല്ലാം ടിഫിന്‍ ബോക്സ് ഉപയോഗിച്ചും.
8.20PM

സ്ഫോടനത്തിന് ഉപയോഗിച്ചത് സൈക്കിള്‍
സ്ഫോടനത്തിന് ഉപയോഗിച്ചത് സൈക്കിളും ലഞ്ച് ബോക്സും.
8.17PM

സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി
സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ദേശദ്രോഹ ശക്തികളാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്
8.15PM

നാലു മരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
സ്ഫോടനങ്ങളില്‍ നാലു മരണമെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ മണി നഗറിലെ എല്‍ ജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
8.08PM

സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍
അധികം അറിയപ്പെടാത്ത ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘമാണ് സ്ഫോടനത്തിന് പിന്നിലെന്ന് ഇമെയില്‍.
8.04PM


സ്ഫോടനം ഇവിടെങ്ങളില്‍
മണി നഗര്‍,
സര്‍ദാര്‍പട്ടേല്‍
ഡയമണ്ട് മാര്‍ക്കറ്റ്
ഇസാന്‍പൂര്‍
നാരോള്‍‍ സര്‍ക്കിള്‍
ബാപ്പു നഗര്‍
ഹതേശ്വര്‍
8.02PM

സ്ഫോടനങ്ങളുടെ എണ്ണം പന്ത്രണ്ടായി
7.58pm

അഹമ്മദാബാദില്‍ എട്ടു സ്ഫോടനം
അഹമ്മദാബാദ് ബാംഗ്ലൂര്‍ സ്ഫോടനപരമ്പരയുടെ ഞെട്ടല്‍ മാറുമുമ്പേ ഗുജറാത്ത് തലസ്ഥാനത്ത് സ്ഫോടന പരമ്പര. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നിയോജകമണ്ഡലത്തിലെ മണി നഗറിലും സ്ഫോടനം നടന്നു.

30 പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

മഹാലക്ഷ്മി മാര്‍ക്കറ്റ്, ചക്ല, ബാപ്പു നഗര്‍, ഹത്കേശ്വര്‍ സര്‍ക്കിള്‍, ഗോവിന്ദ്വാടി - കൃഷ്ണപ്പൂര്‍ എന്നിവടങ്ങളിലാണ് സ്ഫോടനം നടന്നത്. ബാഗ്ലൂരിലേതു പോലെ തീവ്രത കുറഞ്ഞ സ്ഫോടനങ്ങള്‍ തന്നെയാണ് അഹമ്മദാബാദിലും.

ബസിനുളളിലാണ് ഒരു സ്ഫോടനം നടന്നത്.
7.47pm
User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ