കൊച്ചി: സിസ്റ്റര്‍ അഭയ കൊലപാതകക്കേസിന്റെ അന്വേഷണച്ചുമതല വീണ്ടും എസ്‌പി ആര്‍എം കൃഷ്‌ണയ്‌ക്ക്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് സിബിഐ വീണ്ടും ആര്‍എം കൃഷ്‌ണയെത്തന്നെ കേസിന്റെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍കോ അനാലിസിസിന് വിധേയരാക്കിയിരുന്നു. ഈ പരിശോധനാ റിപ്പോര്‍ട്ടില്‍ സിബിഐ തിരിമറി നടത്തിയെന്ന ആരോപണം ഉയര്‍ന്നിരിക്കെ കേസിന് തുമ്പുണ്ടാക്കിയ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ നിയമിച്ചത് വിവാദമായിരുന്നു.
അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്‌പി അഗര്‍വാള്‍ ദീര്‍ഘകാല അവധിയ്‌ക്ക് അപേക്ഷിക്കുകയും സംഘത്തിലുണ്ടായിരുന്ന മലയാളി സബ് ഇന്‍സ്‌പെക്ടര്‍ വിനോദിനെ സെന്‍ട്രല്‍ എക്‌സൈസിലേയ്‌ക്ക് സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു.
കേസന്വേഷണം ഉപേക്ഷിക്കാനായി ശുപാര്‍ശ ചെയ്‌ത മുന്‍ അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പിയായിരുന്ന ആര്‍.എസ് പുനിയയ്‌ക്ക് എസ്‌പിയായി സ്ഥാനക്കയറ്റം നല്‍കി കൃഷ്‌ണയുടെ സ്ഥാനത്ത് നിയോഗിക്കുകയായിരുന്നു.
ആദ്യമായി പ്രതികരണം എഴുതൂ.