കോട്ടയ്‌ക്കല്‍(മലപ്പുറം): പ്രത്യേക സാമ്പത്തിക മേഖല(സെസ്സ്) വേണ്ടെന്ന് തീരുമാനിച്ചാല്‍ കേരളത്തില്‍ നിക്ഷേപം വരില്ലെന്ന് വ്യവസായ മന്ത്രി എളമരം കരീം.
സെസ്സ് ഒരു തര്‍ക്കവിഷയമാക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും അക്കാര്യത്തില്‍ വാശി കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് മാത്രമല്ല കേരളത്തിന്റെ വ്യാവസായി പുരോഗതിയ്‌ക്ക് സഹായിക്കുന്ന എല്ലാ വന്‍കിട-ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്കും സെസ്സ് സഹായകമാകും.
സെസ്സിന്റെ ഗുണഫലങ്ങള്‍ ഭൂമാഫിയയുടെ കയ്യിലേയ്‌ക്ക് പോകുമെന്ന കോണ്‍ഗ്രസിന്റെ വാദങ്ങള്‍ അര്‍ത്ഥമില്ലാത്തതാണ്- അദ്ദേഹം പറഞ്ഞു.
സെസ്സിന്റെ പേരില്‍ വിവാദമുണ്ടായത് സിപിഎം ഗ്രൂപ്പ് വഴക്ക് കാരണമാണെന്ന് കെപിസിസി പ്രിസഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവനയോട് താനിപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
സെസ്: കേന്ദ്രനേതൃത്വവും മുന്നണിയുമായി ആലോചിച്ചശേഷമെന്ന് വി.എസ്
സെസിനോട് എതിര്‍പ്പുണ്ട്: വെളിയം
ആദ്യമായി പ്രതികരണം എഴുതൂ.