clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » Full story
അഭയ: ജോമോനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
[IST]
Jomon Puthenpurakkalകൊച്ചി: അഭയ കേസുമായി ബന്ധപ്പെട്ട്‌ നിരന്തരമായി കോടതികളെ സമീപിച്ച മനുഷ്യവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ അന്വേഷണത്തിന്‌ ഹൈക്കോടതി ഉത്തരവിട്ടു.

ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന്‌ ഡിജിപിയോട്‌ ഹൈക്കോടതി ആവശ്യപ്പെട്ടു. സത്യസന്ധതയും ആത്മാര്‍ത്ഥയുമുള്ള ഉദ്യോഗസ്ഥരാകണം അന്വേഷണ സംഘത്തില്‍ ഉണ്ടാകേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു. നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കാണിച്ച് നേരത്തെ ജോമോന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി ചെലവ്‌ സഹിതം തള്ളി.

ജോമോനെതിരെ 25 കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ്‌ കോടതിയുത്തരവ്‌. ജോമോന്റെ ധനാഗമന മാര്‍ഗ്ഗങ്ങള്‍, കേസ്‌ നടത്തിപ്പിനും ഹര്‍ജികള്‍ക്കും മറ്റുമായി എത്ര അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്‌, എത്ര കേസുകളില്‍ ഇടപെട്ടിട്ടുണ്ട്‌ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌.

അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്‌ക്കുന്നത്‌ വരെ ജോമോന്‌ പൊതു താത്‌പര്യ ഹര്‍ജികള്‍ സമര്‍പ്പിയ്‌ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.


അഭയ കേസുമായി ബന്ധപ്പെട്ട്‌ ജോമോന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടെന്ന്‌ അഭയയുടെ പിതാവ്‌ എം. തോമസ്‌ നേരത്തെ എറണാകുളം ചീഫ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

തനിക്കെതിരെയുള്ള അന്വേഷണ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ പറഞ്ഞു. 16 വര്‍ഷമായി അഭയ കേസ്‌ തെളിയിക്കാനായി പോരാടുന്ന തന്നെ അപമാനിയ്‌ക്കാനുള്ള ശ്രമമാണിത്‌. വാദിയെ പ്രതിയാക്കുന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‌കുമെന്നും അദ്ദേഹം അറിയിച്ചു.


അതിനിടെ ഫോറന്‍സിക്‌ ലാബില്‍ നിന്നുള്ള സിഡി പ്രശ്‌നത്തില്‍ വ്യാഴാഴ്ച തന്നെ വിശദീകരണം നല്‌കാന്‍ സിബിഐ ഡിവൈഎസ്‌പി അഗര്‍വാളിനോട്‌ കോടതി നിര്‍ദ്ദേശിച്ചു. ദില്ലിയിലേക്കുള്ള യാത്രാമധ്യേയാണെന്ന അഗര്‍വാളിന്റെ വിശദീകരണം കോടതി അംഗീകരിച്ചില്ല.


ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭയ കേസ്: നേര് പറയാന്‍ ഒരു ദിവസം കൂടി
സിബിഐയ്ക്ക് ലഭിച്ചത് ഒരു സിഡി തന്നെ
അഭയ കേസ്: സിബിഐ കള്ളം പറഞ്ഞു
അഭയ കേസ്‌: ഉദ്യോഗസ്ഥന്‍ വീണ്ടും ഹാജരാകണമെന്ന്‌ കോടതി
അഭയാ കേസ്‌ :‌ പ്രതികളെ കുറിച്ച്‌ സൂചനയുണ്ടെന്ന് സിബിഐ
അഭയ കൊല്ലപ്പെട്ടതുതന്നെ: സിബിഐ
അഭയ കേസ്‌: അന്വേഷണച്ചുമതല വീണ്ടും എസ്‌പി കൃഷ്‌ണയ്‌ക്ക്‌
അഭയ കേസ്‌: യഥാര്‍ത്ഥ സിഡികള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം
അഭയ: നാര്‍കോ പരിശോധനയില്‍ സംശയം
അഭയ കേസ്‌: നരസിംഹറാവു സമ്മര്‍ദ്ദം ചെലുത്തിയെന്ന്‌ മൊഴി
അഭയ കേസ്‌: സിഡി ഹൈക്കോടതിയില്‍ ഹാജരാക്കി
അഭയ കൊന്നത്‌ തന്നെയാണെന്ന്‌ സിസ്റ്റര്‍ വിനീത
അഭയ കേസ്‌: 6 പ്രതികള്‍
അഭയ കേസ്‌: സിഡി ഹാജരാക്കാന്‍ ഉത്തരവ്‌
സിസ്റ്റര്‍ അഭയ കേസ്
User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India