clear


മലയാളം » വാര്‍ത്ത » ഇന്ത്യ » Full story
ബന്ദിനെതിരെ പരാമര്‍ശം: ബുദ്ധദേവ് ഖേദം പ്രകടിപ്പിച്ചു
[IST]
Buddhadebകൊല്‍ക്കത്ത: പണിമുടക്കിനെ എതിര്‍ത്ത്‌ താന്‍ നടത്തിയ പ്രസ്‌താവന തെറ്റായി പോയെന്ന്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പിബി അംഗവുമായ ബുദ്ധദേവ്‌ ഭട്ടാചാര്യ. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം അടിയന്തരമായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്‌ ബുദ്ധദേവ്‌ തനിയ്‌ക്ക്‌ പറ്റിയ തെറ്റ്‌ ഏറ്റുപറഞ്ഞത്‌.

കൊല്‍ക്കത്തയില്‍ വ്യവസായികളുടെ സംഘടനയായ അസോചത്തിന്റെ പരിപാടിയ്‌ക്കിടെയാണ്‌ ബുദ്ധദേവ്‌ ബന്ദിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്‌.തന്റെ പാര്‍ട്ടിയായ സിപിഎം ബന്ദ്‌ നടത്തിയാലും താന്‍ നിശബ്ദത പാലിയ്‌ക്കില്ലെന്നും ബുദ്ധദേവ്‌ പറഞ്ഞിരുന്നു.

ബുദ്ധദേവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ്‌ പാര്‍ട്ടിയുടെയും പോഷക സംഘടകളുടെയും നേതാക്കളില്‍ നിന്നുമുണ്ടായത്‌.

പ്രസ്‌താവന വിവാദമായതിനെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ പ്രസ്‌താവന തള്ളിക്കൊണ്ട് സിപിഎം പ്രസ്‌താവന പുറപ്പെടുവിച്ചിരുന്നു. പണിമുടക്ക്‌ തൊഴിലാളികളുടെ മൗലികവകാശമാണെന്നും സിപിഎം പ്രസ്‌താവനയില്‍ അടിവരയിട്ട്‌ പറഞ്ഞിരുന്നു.


ഇത് കൂടാതെ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസിനോട്‌ അടിയന്തരമായി സംസ്ഥാന കമ്മിറ്റി ചേര്‍ന്ന്‌ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നും വിശദീകരണം നല്‌കണമെന്നും നേതൃത്വം നിര്‍ദേശം നല്‌കിയിരുന്നു.

ഇതനുസരിച്ച്‌ വെള്ളിയാഴ്‌ച ചേര്‍ന്ന യോഗത്തിലാണ്‌ ബുദ്ധദേവ്‌ തനിയ്‌ക്ക്‌ തെറ്റു പറ്റിയത്‌ ഏറ്റു പറഞ്ഞത്‌. യോഗത്തില്‍ പണിമുടക്കുകള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന് ബുദ്ധദേവ് ഖേദം പ്രകടിപ്പിയ്ക്കുകയും ചെയ്തു.

ബുദ്ധദേവിന്റെ പ്രസ്‌താവന പാര്‍ട്ടി അതീവ ഗൗരവമായി എടുത്തതെന്ന്‌ എതിര്‍ പ്രസ്താവനയിറക്കിയപ്പോള്‍ തന്നെ വ്യക്തമായിരിന്നു. സംഭവത്തില്‍ അദ്ദേഹത്തെ താക്കീത്‌ ചെയ്യുമെന്നും സൂചനയുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബന്ദിനെതിരെ ഹസന്‍ വീണ്ടും
പണിമുടക്ക്‌ മൗലികവകാശം: സിപിഎം
ബുദ്ധദേവിനെതിരെ സിപിഎം
ബന്ദിനെ എതിര്‍ക്കും: ബുദ്ധദേവ്‌
ഹര്‍ത്താല്‍, ബന്ദ് വാര്‍ത്തകള്‍

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ