clear


മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » Full story
അഭയ കേസ്‌ സിബിഐ കേരള ഘടകം അന്വേഷിക്കണമെന്ന്‌ കോടതി
[IST]
കൊച്ചി: സിസ്‌റ്റര്‍ അഭയകേസ്‌ സിബിഐ കേരള യൂണിറ്റ്‌ തന്നെ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയുടെ നിരീക്ഷണത്തിലായിരിക്കും സിബിഐയുടെ തുടരന്വേഷണമെന്ന്‌ കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

സിബിഐയുടെ കൊച്ചി യൂണിറ്റ്‌ ആയിരിക്കണം അന്വേഷണം നടത്തേണ്ടത്‌. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക്‌ അന്വേഷണച്ചുമതല നല്‍കണം, സിജെഎം കോടിയ്‌ക്ക്‌ അന്വേഷണത്തിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാം എന്നിങ്ങനെയാണ്‌ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍.

അഭയയുടെ പിതാവ്‌ തോമസ്‌ ഐക്കരക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസ്റ്റിസ്‌ വി. രാംകുമാറിന്റെ ഉത്തരവ്‌. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നായിരുന്നു തോമസിന്റെ ഹര്‍ജിയിലെ ആവശ്യം.

നിലവിലുള്ള അന്വേഷണ സംഘത്തിന്റെ നടപടികളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ച സിബിഐ ഡിവൈഎസ്‌പി അഗര്‍വാളിനെതിരെ നടപടി വേണമെന്നും എന്നാല്‍ അന്തിമറിപ്പോര്‍ട്ട്‌ ലഭിക്കുന്നതുവരെ അഗര്‍വാളിനെതിരായ നടപടികള്‍ നിര്‍വെയ്‌ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്‌.


നിലവിലുള്ള അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ദില്ലി ഘടകത്തിന്‌ കേസ്‌ അന്വേഷണം നടത്തുന്നതില്‍ ഭാഷ ഒരു പ്രശ്‌നമാണെന്നും കോടതി നീരീക്ഷിച്ചു. ഈ സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ്‌ കേരള ഘടകത്തെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്‌.

ഫോറന്‍സിക്‌ ലാബ്‌ അസിസ്‌റ്റന്റ്‌ ഡയറക്ടര്‍ ഡോക്ടര്‍ മാലിനിയ്‌ക്ക്‌ തെറ്റുപറ്റിയിട്ടില്ലെന്നും കോടതി നീരീക്ഷിച്ചു. ഇക്കാര്യത്തില്‍ കോടതിയെ സിബിഐ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും കേസുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും പരാതിയോ സമ്മര്‍ദ്ദമോ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോമോനെതിരെ അന്വേഷണത്തിന്‌ പ്രത്യേക ക്രൈം ബ്രാഞ്ച്‌ സംഘം
സിബിഐക്ക്‌ നല്‌കിയത്‌ 3 സിഡി തന്നെ
 സിഡി വിവാദം: സിബിഐ വിശദീകരണം നല്കുന്നു
താളത്തിന് തുള്ളിക്കാമെന്ന് കരുതേണ്ട: കോടതി
നാര്‍ക്കോ സിഡി: മറുപടിക്കായി 3 ദിവസം കൂടി
സിബിഐ പറഞ്ഞത്‌ നുണ?
അഭയ: ജോമോനെതിരെ അന്വേഷണം
അഭയ കേസ്: നേര് പറയാന്‍ ഒരു ദിവസം കൂടി
സിബിഐയ്ക്ക് ലഭിച്ചത് ഒരു സിഡി തന്നെ
അഭയ കേസ്: സിബിഐ കള്ളം പറഞ്ഞു
അഭയ കേസ്‌: ഉദ്യോഗസ്ഥന്‍ വീണ്ടും ഹാജരാകണമെന്ന്‌ കോടതി
അഭയാ കേസ്‌ :‌ പ്രതികളെ കുറിച്ച്‌ സൂചനയുണ്ടെന്ന് സിബിഐ
അഭയ കൊല്ലപ്പെട്ടതുതന്നെ: സിബിഐ
അഭയ കേസ്‌: അന്വേഷണച്ചുമതല വീണ്ടും എസ്‌പി കൃഷ്‌ണയ്‌ക്ക്‌
അഭയ കേസ്‌: യഥാര്‍ത്ഥ സിഡികള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം
അഭയ: നാര്‍കോ പരിശോധനയില്‍ സംശയം
അഭയ കേസ്‌: നരസിംഹറാവു സമ്മര്‍ദ്ദം ചെലുത്തിയെന്ന്‌ മൊഴി
അഭയ കേസ്‌: സിഡി ഹൈക്കോടതിയില്‍ ഹാജരാക്കി
അഭയ കൊന്നത്‌ തന്നെയാണെന്ന്‌ സിസ്റ്റര്‍ വിനീത
അഭയ കേസ്‌: 6 പ്രതികള്‍
അഭയ കേസ്‌: സിഡി ഹാജരാക്കാന്‍ ഉത്തരവ്‌
സിസ്റ്റര്‍ അഭയ കേസ്
User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ