clear


മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
ജയിലില്‍ കോട്ടൂരിന്‌ കൂട്ട്‌ സന്തോഷ്‌ മാധവന്‍!!
ഞായര്‍, ഡിസംബര്‍ 21, 2008, 11:31 [IST]

കൊച്ചി: അടുത്തിടെ കേരളം കണ്ട വിവാദക്കേസുകളിലെ മുഖ്യപ്രതികള്‍ എറണാകുളം സബ്‌ ജയിലില്‍ ഒരേ സെല്ലില്‍.

സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ്‌ കോട്ടൂരും ലൈംഗിക പീഡനക്കേസുകളിലും സാമ്പത്തിക തട്ടിപ്പ്‌ കേസിലും പ്രതിയായ സന്തോഷ്‌ മാധവനുമാണ്‌ ജയിലില്‍ ഒരേ മുറിയില്‍ കഴിയുന്നത്‌.

സന്തോഷ്‌ നല്‍കിയ ജാമ്യ ഹര്‍ജി സുപ്രീം കോടതിയും തള്ളിയതോടെ പുറത്തിറങ്ങാനുള്ള സാധ്യത വിദൂരമായിരിക്കുകയാണ്‌ കോട്ടൂരിന്റെ കാര്യത്തിലാകട്ടെ ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്‌.

എറണാകുളം സബ്‌ ജയിലില്‍ 11സെല്ലുകളാണുള്ളത്‌. പ്രതികളുടെ എണ്ണം കൂടിയതോടെ ഓരോ സെല്ലിലും എട്ടുമുതല്‍ 11 പേരെ വരെയാണ്‌ പാര്‍പ്പിക്കുന്നത്‌.



അഭയ കേസിലെ ഒന്നും രണ്ടും പ്രതികളായ കോട്ടൂരിനെയും പൂതൃക്കയിലിനെയും ഒരുമിച്ച്‌ ഒരേ സെല്ലില്‍ ഇടാനായിരുന്നു തീരുമാനമെങ്കിലും കോടതി ഇടപെട്ട്‌ അത്‌ മാറ്റുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ കോട്ടൂര്‍ സന്തോഷിന്റെ സെല്ലില്‍ എത്തിയത്‌.

അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി സബ്‌ജയിലിലെ വനിതാ സെല്ലിലാണുള്ളത്‌. സന്തോഷിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ആലോചിച്ചെങ്കിലും പിന്നീട്‌ അത്‌ വേണ്ടെന്ന്‌ വയ്‌ക്കുകയായിരുന്നു.

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ