clear


മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
സ്‌മാര്‍ട്ട്‌ സിറ്റി ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം ചേരുന്നു
തിങ്കള്‍, ഡിസംബര്‍ 22, 2008, 9:50 [IST]

കൊച്ചി: സ്‌മാര്‍ട്ട്‌ സിറ്റി ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ണായക യോഗം തിങ്കളാഴ്‌ച കൊച്ചിയില്‍ ചേരും.

സര്‍ക്കാര്‍ കൈമാറിയ നൂറ്‌ ഏക്കര്‍ ഭൂമിയ്‌ക്ക്‌ സെസ്‌ പദവി ലഭിയ്‌ക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്‌ അപേക്ഷ നല്‌കുക, പദ്ധതി പ്രദേശത്തുള്ള കെഎസ്‌ഇബിയുടെ വസ്‌തുവകകള്‍ മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച്‌ നിലനില്‌ക്കുന്ന അനിശ്ചിതത്വത്തിന്‌ തിങ്കളാഴ്‌ചത്തെ ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ്‌ സൂചന.

യോഗത്തില്‍ കമ്പനി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്‌. ശര്‍മ്മ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിയ്‌ക്കും. സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ നിര്‍മ്മാണം അടിയന്തരമായി ആരംഭിയ്‌ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന്‌ എസ്‌. ശര്‍മ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരും ടീകോമും തമ്മില്‍ നിലനില്‌ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിയ്‌ക്കാന്‍ നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

സ്മാര്‍ട് സിറ്റി

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ