clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വന്‍ വിള്ളല്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഗുരുതരമായ സുരക്ഷാ ഭീഷണി നേരിടുന്നതായി കേരളം നിമയിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്‌. അണക്കെട്ടില്‍ കൂടുതല്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും സുരക്ഷ നിരീക്ഷിക്കാന്‍ തമിഴ്‌നാട്‌ സ്ഥാപിച്ചിരിക്കുന്ന സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്‌.

കഴിഞ്ഞ ശനിയാഴ്‌ചഎ(മെയ്‌ 6)നാണ്‌ സംഘം അണക്കെട്ടില്‍ പരിശോധന നടത്തിയത്‌. ഭൂകമ്പസാധ്യതപോലെയുള്ള കാര്യങ്ങളില്‍ സമീപകാലത്തു നടത്തിയ പഠനങ്ങളും ഉള്‍പ്പെടുത്തിയാണ്‌ റിപ്പോര്‍ട്ട്‌. മന്ത്രിസഭ ചര്‍ച്ച നടത്തിയശേഷം റിപ്പോര്‍ട്ട്‌ തമിഴ്‌നാട്‌ സര്‍ക്കാറിന്‌ അയച്ചുകൊടുക്കും.

അണക്കെട്ട്‌ സംബന്ധിച്ച കേസ്‌ അവസാനഘട്ടത്തിലേയ്‌ക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. കേസിലും ഈ റിപ്പോര്‍ട്ട്‌ കേരളം പ്രധാന ആയുധമാക്കാന്‍ സാധ്യതയുണ്ട്‌. അണക്കെട്ടിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാകുന്ന കൂടുതല്‍ ഘടകങ്ങള്‍ ജലനിരപ്പ്‌ 109 അടിയിലേയ്‌ക്ക്‌ താഴ്‌ന്ന ശേഷം നടത്തിയ പരിശോധനയില്‍ കണ്ടെത്താനായെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

അണക്കെട്ടില്‍ തെക്കേ അറ്റം മുതല്‍ വടക്കേ അററ്റം വരെ നീളുന്ന വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്‌. ഈ വിള്ളലിലൂടെ ഇറങ്ങുന്ന വെള്ളം അസ്‌തിവാരത്തിലേയ്‌ക്ക്‌ എത്തുന്നുണ്ടെന്നാണ്‌ നിഗമനം. ഗാലറിയില്‍ നിന്നുള്ള പരിശോധനയില്‍ ഇത്രയും അളവ്‌ വെള്ളം കാണാത്തത്‌ അസ്‌തിവാരത്തിലേയ്‌ക്ക്‌ എത്തുന്നുവെന്നതിന്റെ സൂചനയാണ്‌.

പുതിയ കണ്ടെത്തലുകള്‍ മുന്‍നിര്‍ത്തി കൂടുതല്‍ വിശദമായ പഠനത്തിന്‌ തയ്യാറാകണമെന്നാണ്‌ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങള്‍ പതിവായി നിരീക്ഷിക്കാന്‍ കേന്ദ്രജലവിഭവ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം തമിഴ്‌നാട്‌ പൊതുമരാമത്ത്‌ അധികൃതര്‍ സ്ഥാപിച്ചിരിക്കുന്ന സമ്മര്‍ദ്ദമാപിനികള്‍ തെറ്റായ വിവരങ്ങളാണ്‌ നല്‍കുന്നത്‌. അണക്കെട്ടിന്‌ പുറത്ത്‌ പുതിയതായി നിര്‍മ്മിച്ച ഗാലറിയിലാണ്‌ 14 സമ്മര്‍ദ്ദമാപിനികളും സ്ഥാപിച്ചിരിക്കുന്നത്‌.

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India