clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത
ജാക്‌സന്റെ മക്കളുടെ പിതാവ്‌ മറ്റൊരാള്‍?

ലോസ്‌ ആഞ്ചലസ്‌: പോപ്‌ ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സന്റെ മരണാനന്തര വിവാദങ്ങളിലേക്ക്‌ ഒന്നു കൂടി. ജാക്‌സന്റെ മുതിര്‍ന്ന രണ്ട്‌ കുട്ടികളുടെയും യഥാര്‍ത്ഥ പിതാവ്‌ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ത്വക്ക്‌ രോഗ ഡോക്ടര്‍ അര്‍നോള്‍ഡ്‌ ക്ലെയിനാണെന്ന്‌ യുഎസ്‌ വീക്ക്‌ലി മാഗസിന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ജാക്‌സന്റെ രണ്ടാം ഭാര്യ ഡെബി റോവ്‌ ജന്മം നല്‍കിയ പ്രിന്‍സും (12), പാരിസും (11) ഡോക്‌ടറുടെ മക്കളാണെന്നാണ്‌ വിവിധ വാര്‍ത്താ മാധ്യമങ്ങളെ ഉദ്ധരിച്ചു കൊണ്ട്‌ മാഗസിന്‍ പറയുന്നത്‌. ഡെബിയുടെ മേലുദ്യോഗസ്ഥന്‍ കൂടിയായിരുന്നു ക്ലെയിന്‍. 1980ല്‍ നഴ്‌സസ്‌ അസിസ്‌റ്റന്റ്‌ ആയിരിക്കുമ്പോഴാണ്‌ റോവ്‌ ജാക്‌സണുമായി പരിചയപ്പെടുന്നത്‌.

ജാക്‌സനും ഡെബിയും മക്കളെ സംബന്ധിച്ചുള്ള രഹസ്യം പുറത്ത്‌ പറയില്ലെന്ന്‌ കരാര്‍ ചെയ്‌തിരുന്നു. അതുകൊണ്ട്‌ തന്നെ പിതൃത്വം സംബന്ധിച്ചുള്ള രഹസ്യം ഇരുവരും മക്കളെ അറിയിച്ചിട്ടില്ലെന്നും മാഗസിന്‍ റിപ്പോര്‍ട്ടിലുണ്ട്‌.

വിവാദത്തെക്കുറിച്ച അര്‍നോള്‍ഡ്‌ ക്ലെയിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ കുട്ടികളുടെ അവകാശം ലഭിയ്‌ക്കുന്നതിന്‌ ഡെബി കോടതിയെ സമീപിച്ചേക്കുമെന്ന്‌ സൂചനകളുണ്ട്‌. ജാക്‌സന്റെ മൂന്നാമത്തെ മകന്‌ ജന്മം നല്‌കിയത്‌ അജ്ഞാതയായ വാടക മാതാവാണ്‌.

User Comments
[ പ്രതികരണം എഴുതൂ ]
By: komu
On: 02 Jul 2009 12:03 pm
ചിലപ്പോള്‍ മമ്മൂടി പിതൃത്വം യെറ്റെടുടീക്കും

By: rajesh
On: 02 Jul 2009 10:15 am
ithokke silly and and krooratha ആണ്. Dont peep into other's private life.

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India