clear
x
മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത

പീഡനം തെളിയിക്കാന്‍ മുറിവ്‌ വേണമെന്നില്ല

ശനി, ജൂലൈ 11, 2009, 10:55[IST]

ദില്ലി: ബലാംത്സംഗം നടന്നതായി തെളിയിക്കാന്‍ ഇരയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ്‌ വേണമെന്നില്ലെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കി. മുറിവ്‌ ഇല്ലെങ്കില്‍ ഇരയുടെ സമ്മതത്തോടെയാണ്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന്‌ കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ചില പ്രത്യേക സാഹചര്യങ്ങളില്‍ പീഡന കേസുകളില്‍ ശക്തമായ തെളിവുകള്‍ ഉണ്‌ടാവില്ല. ഇതുകൊണ്ട്‌‌ മാത്രം ബലാത്സംഗം നടന്നിട്ടില്ലെന്ന വാദത്തെ കോടതിയ്‌ക്ക്‌ മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച്‌ വിധിച്ചു. പീഡനത്തിനിന്‌ ഇരയായ വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവില്ലാത്തത്‌ രണ്ടു പേരുടെയും സമ്മതത്തോടെയുള്ള ലൈംഗിക വേഴ്‌ചയാണെന്ന പ്രതിഭാഗത്തിന്റെ വാദമാണ്‌ ജസ്റ്റിസ്‌ വിഎസ്‌ ശിര്‍പൂര്‍ക്കര്‍, ജസ്റ്റിസ്‌ ആര്‍എം ലോധ എന്നിവരുള്‍പ്പെട്ട ബഞ്ച്‌ തള്ളിയത്‌.

പീഡനക്കേസില്‍ വിചാരണ നേരിടുന്ന രാജേന്ദര്‍ ഏലിയാസ്‌ രാജു എന്നയാളുടെ അഭിഭാഷകനാണ്‌ ഇരയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ്‌ കണ്ടെത്തിയില്ലെന്നും അതിനാല്‍ പീഡനം നടന്നില്ലെന്നും വാദിച്ചത്‌.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇരയുടെ മൊഴി കൂടുതല്‍ തെളിവുകളില്ലാതെ കോടതിയ്‌ക്ക്‌ കണക്കിലെടുക്കേണ്ടി വരും. ആത്മാഭിമാനമുള്ള ഇന്ത്യന്‍ വനിത താന്‍ ബലാത്സംഗത്തിന്‌ ഇരയായി എന്ന്‌ കള്ളം പറയില്ലെന്നും കോടതി പറഞ്ഞു.



User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ