clear
x
മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത

പൊതുസ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ വേണ്ട

ചൊവ്വ, സെപ്‌തംബര്‍ 29, 2009, 16:35[IST]
Vote this article
Up  
Down  


ദില്ലി: പൊതുസ്ഥലങ്ങളില്‍ അനധികൃതമായി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത്‌ തടഞ്ഞുകൊണ്ട്‌ സുപ്രീം കോടതി ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ പൊളിച്ചു കളയാന്‍ ഉത്തരവിട്ട ഗുജറാത്ത്‌ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടി ശരിവച്ച ഗുജറാത്ത്‌ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌തുകൊണ്ടാണ്‌ സുപ്രീം കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്‌.

ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്‌ക്‌, ഗുരുദ്വാര തുടങ്ങി എല്ലാ സമുദായങ്ങളുടേയും ആരാധാനലയങ്ങളും പൊതുസ്ഥലങ്ങളില്‍ നിര്‍മ്മിയ്‌ക്കാന്‍ പാടില്ലെന്ന്‌ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം ഉണ്‌ടാകുന്നതുവരെ ഇടക്കാല ഉത്തരവ്‌ ബാധകമായിരിക്കും.

പൊതു സ്ഥലങ്ങളില്‍ പുതുതായി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കില്ലെന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അഭിപ്രായ ഐക്യത്തിലെത്തിയിട്ടുണ്ടെന്ന്‌ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമണ്യം സുപ്രീംകോടതിയെ അറിയിച്ചു. പൊതു സ്ഥലങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആരാധനാലയങ്ങള്‍ സംബന്ധിച്ച്‌ അതതു സംസ്ഥാങ്ങള്‍ക്ക്‌ പൊതു നിലപാട്‌ പരിഗണിച്ച്‌ തീരുമാനം എടുക്കാവുന്നതാണെന്നും കോടതി അറിയിച്ചു.

പൊതു സ്ഥലങ്ങള്‍ കയ്യേറി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണമെന്ന്‌ കഴിഞ്ഞ ജൂലൈ 31ന്‌ സുപ്രീംകോടതി സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ ദാര്‍വീര്‍ ഭണ്‌ഡാരിയും മുകുന്ദകം ശര്‍മയും അടങ്ങിയ ബഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌.



User Comments
[ പ്രതികരണം എഴുതൂ ]

By: True Indian
On: 30 Sep 2009 2:26 pm
സാമ്രാജ്യത്വത്തിന്റെ ഇരകള്‍ മുസ്ലിങ്ങള്‍ ആണെന്നത് പോലെയുള്ള പുതിയ സിദ്ധാന്തം.. അല്ലെ ചങ്ങാതി ?

[ Post Comments ]
  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ