clear
x
മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത

മോഡിക്ക്‌ എച്ച്‌1എന്‍1 സ്ഥിരീകരിച്ചു

വെള്ളി, ഒക്ടോബര്‍ 30, 2009, 12:02[IST]
Narendra Modi
Vote this article
Up  
Down  


അഹമ്മദാബാദ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക്‌ എച്ച്‌1എന്‍1 പനി. മോഡിക്ക്‌ എച്ച്‌1 എന്‍1 പനി സ്‌ഥിരീകരിച്ചതായി അഹമ്മദാബാദ്‌ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു. മന്ത്രിക്കു ടമിഫ്‌ളൂ മരുന്ന്‌ നല്‍കിയിട്ടുണ്ട്‌. വിദഗ്‌ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ്‌ മോഡിയെന്ന്‌ സര്‍ക്കാര്‍ വക്താവ്‌ അറിയിച്ചു.

മോഡിയ്‌ക്ക്‌ പന്നിപ്പനി സ്ഥിരീകരിച്ചത്‌ സംസ്ഥാനത്തെ വ്യവസായ പ്രമുഖരിലും ക്യാബിനറ്റിലെ മറ്റു മന്ത്രിമാര്‍ക്കിടയിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്‌. മോഡിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തെ അനുഗമിച്ച വ്യവസായ പ്രമുഖരാണ്‌ പന്നിപ്പനിയെ ഭയക്കുന്നത്‌.

ഗുജറാത്തിലെ മുഴുവന്‍ മന്ത്രിമാരും എച്ച്‌1എന്‍1 പരിശോധനയ്‌ക്ക്‌ വിധേയരായിട്ടുണ്ട്‌. ചൊവ്വാഴ്‌ച മൂന്ന്‌ മണിക്കൂര്‍ നീണ്ട ക്യാബിനറ്റ്‌ യോഗത്തില്‍ മോഡിയ്‌ക്കൊപ്പം ഒട്ടുമിക്ക മന്ത്രിമാരും പങ്കെടുത്തിരുന്നു.

വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയ്‌ക്ക്‌ എച്ച്‌1എന്‍1 പനിയുടെ ലക്ഷണങ്ങള്‍ വ്യക്തമായി കണ്ടുതുടങ്ങിയത്‌. എന്നാല്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ ഇത്‌ സ്ഥിരീകരിയ്‌ക്കാന്‍ വിസമ്മതിയ്‌ക്കുകയായിരുന്നു. മോഡിയുടെ രോഗവിവരം മറച്ചുവെയക്കുന്നതിനായി രമേഷ്‌ എന്ന പേരിലാണ്‌ അദ്ദേഹത്തിന്റെ ശരീരസ്രവങ്ങള്‍ പരിശോധനയ്‌ക്കയച്ചിരുന്നത്‌.

രാജ്യമെങ്ങും ശക്തമായ പ്രതിരോധ നടപടികളും സുരക്ഷ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പന്നിപ്പനി ബാധിയ്‌ക്കുന്നവരുടെ എണ്ണം ദിവസേന ഏറുകയാണ്‌. എച്ച്‌1എന്‍1 പനി ബാധിച്ച്‌ രാജ്യത്ത്‌ ഇതിനോടകം 450ലധികം പേര്‍ മരിച്ചിട്ടുണ്ട്‌.



User Comments
[ പ്രതികരണം എഴുതൂ ]
By: മ്രിഗീയന്‍
On: 01 Nov 2009 2:28 pm
അവന്റെ ദേഹത്ത് രോഗം വന്നാല്‍ ആ രോഗം തന്നെ നാണിച്ചു പോകും. ക്രൂരന്‍, തെണ്ടി, പട്ടി, നായിന്റെ മോന്‍.

By: A true indian
On: 01 Nov 2009 11:41 am
Get well soon Modiji.. Crore's of indian Hindus will pray for u...!...

[ Post Comments ]
  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ