clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത
സഹോദരങ്ങളെ നക്സലുകള്‍ കൊലപ്പെടുത്തി

റായ്‍പൂര്‍ : ഛത്തീസ്‍ഗഢിലെ ധന്‍വാഡില്‍ മാവോയിസ്റ്റുകള്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി. ആവശ്യപ്പെട്ട ധനം നല്‍കാത്തതിനാലാണ് സഹോദരങ്ങളായ മൂന്ന് പേരെ വെടിവെച്ചു കൊന്നത്. കഴിഞ്ഞ മാസം ഇരുപതിന് മാവോയിസ്റ്റുകള്‍ ഇവരുടെ വീട്ടിലെത്തി പത്ത് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പണം നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചു. ഈ വൈരാഗ്യത്തിലാണ് മാവോയിസ്റ്റുകള്‍ സംഘം ചേര്‍ന്നെത്തി ഇവരെ കൊലപ്പെടുത്തിയത്. അതിനിടെ ഛത്തീസ്‍ഗഢില്‍ നിന്ന് നക്സല്‍ പ്രവര്‍ത്തനങ്ങള്‍ തുടച്ച് നീക്കുമെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു. സംസ്ഥാനത്ത് ഭീകരവാദത്തിനും തീവ്രവാദത്തിനും സ്ഥാനമില്ലെന്നും സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നക്സലിസം മൂലം വികസനപ്രവര്‍ത്തനങ്ങള്‍ എത്താത്ത പ്രദേശങ്ങളില്‍ വികസനമെത്തിയ്ക്കും. ഏറെ പ്രകൃതി വിഭവങ്ങള്‍ നിറഞ്ഞ സംസ്ഥാനത്തെ യുവാക്കളുടെ സൃഷ്ടിപരമായ ഇടപെടല്‍ വഴി കൂടുതല്‍ വികസനോന്മുഖമാക്കിത്തീര്‍ക്കുമെന്നും രമണ്‍ സിങ് പറഞ്ഞു.

User Comments
[ പ്രതികരണം എഴുതൂ ]
By: മറുപിള്ള
On: 03 Nov 2009 8:05 pm
നക്സളിസതിനെക്കാള്‍ എത്രയോ ബീകരമാണ് കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി . നക്സലിസത്തിന്റെ തലതോട്ടപ്പനാണ് സീ പീ എം .,

By: അനിയന്‍
On: 03 Nov 2009 3:43 pm
രമണ്‍ സിംഗ് അണ്ണന്‍ പറഞ്ഞത് അങ്ങ് വിശ്വസിച്ചാ ?. പുള്ളിക്കാരനെ ഒരു തമാശ പറയാനും സമ്മതിക്കല്ലേ ?

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India