clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
ഹൈക്കോടതി ജഡ്‌ജി വി ഗിരി രാജിവെച്ചു

V Giri
കൊച്ചി: കേരള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ വി ഗിരി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളിലാണ്‌ രാജിയെന്നാണ്‌ വിശദീകരണം. ആരോഗ്യകരമായ കാരണങ്ങളും രാജിക്കത്തില്‍ പറയുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഗിരി രണ്ട്‌ വര്‍ഷത്തിലേറെയായി ഹൈക്കോടതി ജഡ്‌ജിയാണ്‌. തിങ്കളാഴ്‌ച രാവിലെ 10.30യോടെ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ആര്‍ ബന്നൂര്‍മഠിന്റെ ചേംബറിലെത്തിയാണ്‌ ജസ്റ്റിസ്‌ ഗിരി രാജിക്കത്ത്‌ കൈമാറിയത്‌.

ജഡ്‌ജിയായി തുടരുന്നതില്‍ അസൗകര്യമുള്ളതിനാലല്ല രാജിയെന്നും അഭിഭാഷകനായി തുടരുന്നതാണ്‌ കൂടുതല്‍ അഭികാമ്യമെന്നും തോന്നിയതിനാലാണ്‌ രാജിയെന്നും അദ്ദേഹം ഒരു ടിവി ചാനലിനോട്‌ പറഞ്ഞു. സുപ്രീം കോടതിയില്‍ പ്രാക്ടീസ്‌ ചെയ്യാനാണ്‌ ഉദ്ദേശമെന്നും അദ്ദേഹം വെളിപ്പെടുത്തി.

2007 ഓഗസ്റ്റ്‌ ഒന്നിനാണ്‌ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വി ഗിരി ജഡ്‌ജിയായി നിയമതിനാവുന്നത്‌. സ്ഥിരനിയമനം അടുത്ത തന്നെ ഉണ്ടാകാനിരിയ്‌ക്കെയാണ്‌ അപ്രതീക്ഷിതമായ രാജി. സ്ഥിരനിയമനമാവുന്നത്‌ സംബന്ധിച്ച്‌ എന്തെങ്കിലും തടസ്സങ്ങളുള്ളതായി വിവരമില്ല.

സര്‍വീസ്‌, നികുതി, ഭരണഘടനാ നിയമങ്ങളില്‍ വിദഗ്‌ദ്ധനായ ജസ്റ്റിസ്‌ വി ഗിരി ഇത്‌ സംബന്ധിച്ച കേസുകളാണ്‌ പ്രധാനമായും കേട്ടിരുന്നത്‌. പൂനെ ഐഎല്‍എസ്‌ ലോ കോളജില്‍ നിന്ന്‌ എല്‍എല്‍ബി പാസായതിനുശേഷം 1985 ഡിസംബര്‍ 14നാണ്‌ സന്നതെടുത്തത്‌.

User Comments
[ പ്രതികരണം എഴുതൂ ]
By: Anish
On: 03 Nov 2009 1:39 pm
He is scared of voluntary disclosure of income by Judges and the thought it is better to quit.

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India