clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
ഗണേശിന് ജയരാജന്റെ ഭാര്യ വക്കീല്‍നോട്ടീസ് അയച്ചു

കണ്ണൂര്‍: മുന്‍മന്ത്രിയും ചലച്ചിത്രതാരവുമായ കെബി ഗണേശ് കുമാറിനതിരെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്റെ ഭാര്യ വക്കീല്‍ നോട്ടീസ് അയച്ചു.

സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് ഗേണശ് യുഡിഎഫ് യോഗങ്ങളില്‍ സംസാരിച്ചുവെന്ന് കാണിച്ചാണ് പികെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചത്.

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാതെ ഉദ്യോഗവും വീട്ടുകാര്യവുമായി കഴിയുന്ന തന്നെ ഗണേശ് പൊതുജനമധ്യത്തില്‍ പര്യമായി അധിക്ഷേപിച്ചുപ്രസംഗിച്ചുവെന്നാണ് ഇന്ദിരയുടെ ആരോപണം.

ഗണേഷ് തന്നെ അധിക്ഷേപിച്ച കാര്യം മാധ്യമങ്ങളിലൂടെ ജനങ്ങള്‍ മുഴുവന്‍ അറിഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. സുദിനം, വീക്ഷണം തുടങ്ങിയ പത്രങ്ങള്‍ ഗണേശിന്റെ പ്രസംഗം തനിക്ക് മാനഹാനിയുണ്ടാക്കുന്ന വിധത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രണ്ടു ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പുപറഞ്ഞ് വാര്‍ത്ത തിരുത്തിയില്ലെങ്കില്‍ ക്രിമിനലായും സിവിലായും നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.

ഇപി ജയരാജന്റെ ഭാര്യ ധരിക്കുന്ന സാരിയുടെ വിലയെക്കുറിച്ച് ഗണേശ് പ്രസംഗിച്ചതായി ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഡ്വക്കേറ്റ് ബി.പി ശശീന്ദ്രന്‍ മുഖേനയാണ് ഇന്ദിര വക്കീല്‍ നോട്ടീസ് അച്ചത്.

User Comments
[ പ്രതികരണം എഴുതൂ ]
By: saree
On: 03 Nov 2009 2:38 pm
കേരള അബ്ഭ്യന്തരമന്ത്രിയുടെ മകന്‍ റഷ്യ യില്‍ നിന്നും ഇറക്കുമതി ചെയ്ത പുതപ്പാണ്‌ ബാംഗളൂരില്‍ ഉപയോഗിച്ചിരുന്നത് അത് ഇന്റര്‍നെറ്റില്‍ നമ്മള്‍ കണ്ടതാണ്.ഒരു ശാരിയെ പീഡിപ്പിച്ചു കൊന്നവര്‍ക്ക് ഒരു സാരീയെപ്പറ്റി പറയുവാന്‍ എന്തവകാസം

By: Rajan
On: 03 Nov 2009 11:37 am
ഗണേശന്‍ സഖാവിന്റെ ഭാര്യ വില കൂടിയ സാരി ഉടുക്കുന്നു എന്ന് പറഞ്ഞതിന് , സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കൊട്ടിക്ഘോഷിച്ച മാര്‍ക്സിസ്റ്റ്‌കാര്‍ , എത്ര നികൃഷ്ട ഭാഷയില്‍ പുലഭ്യം പറയുന്നു ! ഇതാണോ ഈ.എം എസ . പഠിപ്പിച്ച സംസ്കാരം ???

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India