മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി രണ്ടാഴ്‌ചയായിട്ടും സര്‍ക്കാര്‍ രൂപീകരിയ്‌ക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഇരുട്ടില്‍തപ്പുന്നു. സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിയ്‌ക്കുന്നത് കോണ്‍ഗ്രസാണെന്ന് എന്‍സിപി നേതാവ് ഛഗന്‍ ഭുജ്‌ബല്‍ ആരോപിച്ചു.
വകുപ്പ് വിഭജനകാര്യത്തില്‍ ധാരണയുണ്ടാകാതെ മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേരേണ്ടെന്നാണ് എന്‍സിപിയുടെ തീരുമാനം. സര്‍ക്കാരില്‍ പങ്കാളിയായില്ലെങ്കിലും പുറത്ത് നിന്ന് പിന്തുണ നല്‍കാന്‍ പാര്‍ട്ടി തയാറാണെന്ന് ഭുജ്‌ബല്‍ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കാനുളള അവസാന ദിവസമായ ചൊവ്വാഴ്‌ച സംസ്ഥാന ഗവര്‍ണര്‍ എസി ജാമര്‍ നിയുക്ത മുഖ്യമന്ത്രി അശോക് ചവാനെയും ഛഗന്‍ ഭുജ്‌ബലിനെയും പ്രത്യേകം പ്രത്യേകം വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഭുജ്‌ബല്‍ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചത്.
മന്ത്രിസഭയിലെ പങ്കാളിത്തവും സുപ്രധാന വകുപ്പുകള്‍ സംബന്ധിച്ചുമാണ് കോണ്‍ഗ്രസിനും എന്‍സിപിയ്‌ക്കും ഇടയില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. നിയമസഭയുടെ കാലവധി അവസാനിക്കുന്ന ചൊവ്വാഴ്‌ച കൂടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗവര്‍ണര്‍ ഭരണം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമെന്നാണ് ബിജെപി-ശിവസേനാ സഖ്യം വ്യക്തമാക്കിയിരിക്കുന്നത്.
ആദ്യമായി പ്രതികരണം എഴുതൂ.