തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരള സര്‍വകലാശ പ്രോ വൈസ് ചാന്‍സലറെ തടഞ്ഞുവെച്ച കേസില്‍ ഹരിപ്പാട് എംഎല്‍എ പിസി വിഷ്‌ണുനാഥ് ഉള്‍പ്പെടെ ഏഴ് യുഡിഎഫ് യുവജന വിദ്യാര്‍ത്ഥി നേതാക്കളെ മൂന്ന് മാസം തടവ് ശിക്ഷയ്‌ക്ക വിധിച്ചു.
തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. 2002 ല്‍ പിവിസിയെ ഘൊരാവോ ചെയ്യുന്നതിനിടെ പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാണ് കേസ്.
കേസിലെ 12 പ്രതികളില്‍ ഏഴു പേരെയാണ് ശിക്ഷിച്ചത്. ബാക്കിയുള്ളവര്‍ ഹാജരായിട്ടില്ല. സംഭവം നടക്കുമ്പോള്‍ വിഷ്‌ണുനാഥ് കെഎസ് യു പ്രസിഡന്റായിരുന്നു
ആദ്യമായി പ്രതികരണം എഴുതൂ.