clear
x
മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടും

ബുധന്‍, നവംബര്‍ 4, 2009, 14:54[IST]
Vote this article
Up  
Down  


മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണത്തിന്‌ ശുപാര്‍ശ ചെയ്യണമെന്ന്‌ ബിജെപി-ശിവസേന നേതാക്കള്‍ ഗവര്‍ണര്‍ എസ്‌ സി ജാറമിനോട്‌ ആവശ്യപ്പെട്ടു. മുന്‍ നിയമസഭയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ്‌ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന്‌ ബിജെപി നേതാക്കള്‍ പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിയ്‌ക്കാത്തത്‌ ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന്‌ ബിജെപി ശിവസേന നേതാക്കള്‍ പറഞ്ഞു.

അതേ സമയം നിയുക്ത മുഖ്യമന്ത്രി അശോക്‌ ചവാന്‍ ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കുമെന്ന്‌ സൂചനകളുണ്ട്‌. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായണിത്‌.
അതിനിടെ മന്തിമാരുടെ എണ്ണത്തെക്കുറിച്ചും വകുപ്പുകളെക്കുറിച്ചുമുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ്‌-എന്‍സിപി ചര്‍ച്ചകള്‍ തുടരുകയാണ്‌. മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകില്ലെന്നും രണ്ടു ദിവസത്തിനകം മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നും എന്‍സിപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

പഴയ സമവാക്യം തുടരണമെന്ന ആവശ്യത്തില്‍ എന്‍സിപിയും പ്രധാനവകുപ്പുകള്‍ കൈമാറണമെന്ന നിലപാടില്‍ കോണ്‍ഗ്രസും ഉറച്ചു നില്‍ക്കുന്നതിനാലാണ്‌ സര്‍ക്കാര്‍ രൂപീകരണം വൈകിയ്‌ക്കുന്നത്‌.



User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ