തിരുവനന്തപുരം: കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന വിവാദമായിരിക്കേ കണ്ണൂരില്‍ സേന ലക്ഷ്യം നിറവേറ്റുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വക്താവ് വ്യക്തമാക്കി.
എന്ത് ലക്ഷ്യത്തോടെയാണോ സേനയെ കണ്ണൂരിലേക്ക് അയച്ചത് ആ ലക്ഷ്യം നടപ്പാക്കുമെന്നാണ് കമ്മിഷന്‍ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. പോളിങിന് മുമ്പ് സേന റൂട്ട് മാര്‍ച്ച് നടത്തും. പോളിങ് സമയത്ത് ബൂത്തുകളില്‍ സേനയെ നിയോഗിക്കും. കളക്ടര്‍ക്കായിരിക്കും സേനയുടെ ചുമതല- വക്താവ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും നിയന്ത്രണത്തിലുമാണ്.
മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. വേണ്ട ഗൗരവത്തോടെയാണ് കമ്മീഷന്‍ ഇതിനെ സമീപിക്കുകയെന്ന് അറിയുന്നു.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കെപിസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. വിഎസിന്റെ പ്രസ്താവനക്കെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.