clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » വാണിജ്യം » പൂര്‍ണവാര്‍ത്ത
ഓഹരി വിപണി: പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്ന് സെബി
Read  In English

ചെന്നൈ: ജനങ്ങള്‍ക്കിടയില്‍ നിക്ഷേപ സംസ്‌കാരം വളര്‍ത്താനായി പ്രാദേശിക ഭാഷകളില്‍ ഇടപാടുകള്‍ നടത്തണമെന്ന് മാര്‍ക്കറ്റ്റഗുലേറ്റിങ് ഏജന്‍സിയായ സെബി( സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) രാജ്യത്തെ ഓഹരിവിപണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതുവഴി സാധാരണക്കാരെയും ഓഹരി വിപണികളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും കൂടുതല്‍ ഗൗരവതരമായ നിക്ഷേപങ്ങളുണ്ടാക്കാന്‍ കഴിയുമെന്നുമാണ് സെബിയുടെ നിരീക്ഷണം.

നിലവില്‍ ഈ രംഗത്ത് ഭൂരിഭാഗം ഇടപാടുകളും ഇംഗ്ലീഷ് ഭാഷയിലാണ്. ഇത് ഒരു വിഭാഗത്തിനിടിയില്‍ മാത്രമുള്ള ആശയവിനിമയത്തിനേ ഉപകരിക്കുകയുള്ളു. ഇതെല്ലാം പ്രാദേശിക ഭാഷകളിലേക്ക് കൂടി മാറ്റുകയാണെങ്കില്‍ നിക്ഷേപക താല്‍പര്യം പരമാവധി ഉയര്‍ത്താനാവുമെന്ന് സെബി ചെയര്‍മാന്‍ സിബി ബവെ പറഞ്ഞു.

ഇന്ത്യയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത്. ഇതിന് ഒരു പ്രധാന തടസ്സമായി നില്‍ക്കുന്നത് ഭാഷയാണ്.

എന്നാല്‍ പ്രാദേശിക ഭാഷകൂടി ഉപയോഗിക്കുന്നതോടെ കൂടുതല്‍ ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്കിടയില്‍ മികച്ച നിക്ഷേപ സംസ്‌കാരം വളര്‍ത്തിയെടുക്കുവാനും സാധിക്കും.

നിക്ഷേപക വിദ്യാഭ്യാസം വര്‍ധിപ്പക്കാനുള്ള എല്ലാ നടപടികള്‍ക്കും സെബിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ബവെ അറിയിച്ചു.

User Comments
[ പ്രതികരണം എഴുതൂ ]
By: താല്പര്യമുള്ള മലയാളി
On: 07 Nov 2009 11:03 am
ഓഹരിയില്‍ നിക്ഷേപിക്കാന്‍ താല്പര്യമുണ്ട് പക്ഷെ ഇതിനെകുറിച്ചുള്ള arivu nalkunnathinu malayala bhashayil onnum thanneyillathathu kaaranam ohariye nikshepathe kurich manasilakkanum kazhiyunnilla. ippozhathe sebi yude theerumanam valare nallathanu. yethrayum pettannu ithu nadappilakkanam.

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India