ദില്ലി: ഏഴ് സംസ്ഥാനങ്ങളിലായി 32 നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു. യുപിയില്‍ പതിനൊന്നും ബംഗാളില്‍ പത്തും കേരളത്തില്‍ മൂന്നും അസം, രാജസ്ഥാന്‍, ഹിമാചല്‍ പ3ദേശ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് വീതവും ഛത്തീസ്ഗഢില്‍ ഒരു സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂലും സിപിഎമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ബംഗാളിലാണ് ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുന്നത്.
സിറ്റിങ് എംഎല്‍എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലങ്ങളില്‍ മിക്കതിലും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.