clear
clear
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത
റെയില്‍വെയുടെ തലപ്പത്ത് കൂട്ടപ്പുറത്താക്കല്‍

Mamata
ദില്ലി: റെയില്‍വെ ബോര്‍ഡിനെ ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തോടെ റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍മാരെ കൂട്ടത്തോടെ കേന്ദ്ര റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി പുറത്താക്കി. രാജ്യത്തെ ഇരുപത് നഗരങ്ങളിലുള്ള റിക്രൂട്ടമെന്റ് ബോര്‍ഡ് ചെയര്‍മാന്‍മാരെയാണ് മമത വീട്ടിലിരുത്തിയത്.

റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയേയും വന്‍ തോതിലുള്ള അഴിമതിയേയും തുടര്‍ന്നാണ് നടപടിയെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. അടുത്തിടെ നടന്ന അലഹബാദിലെയും അജ്‌മേറിലെയും പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ പുറത്തായത് വന്‍വിവാദം സൃഷ്ടിച്ചിരുന്നു.

പുറത്താക്കിയ ചെയര്‍മാന്മാര്‍ക്ക് പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തുവെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് നിയമിച്ച ഉദ്യോഗസ്ഥരെയാണ് മമത കൂട്ടത്തോടെ പുറത്താക്കിയിരിക്കുന്നത്. പുറത്തായവരില്‍ പലരുടെയും കാലാവധി ഇനിയും അവസാനിച്ചിട്ടില്ല.

റെയില്‍വേ ബോര്‍ഡിനെ അഴിമതിമുക്തമാക്കുകയും, കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന് പുറമെ തദ്ദേശ വാസികള്‍ക്ക് കൂടി പ്രാതിനിധ്യം ലഭിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നടപടിയെന്നും ബോര്‍ഡ് വ്യക്തമാക്കി.

റെയില്‍വേ ബോര്‍ഡ് പരീക്ഷകള്‍ ഉറുദ്ദു ഭാഷയില്‍ നടത്തുമെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു. മറ്റ് പ്രാദേശികഭാഷകളിലും പരീക്ഷകള്‍ നടത്താന്‍ റെയില്‍വെ ആലോചിയ്ക്കുന്നുണ്ട്. തദ്ദേശീയരായ യുവാക്കള്‍ക്ക് ജോലി ലഭിയ്ക്കുന്നതിന് ഇത് സഹായകമാവുമെന്നാണ് റെയില്‍വെ കരുതുന്നത്.

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam