പത്തനംതിട്ട: കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ കെപിസിസിയുടെ നിലാപടില്‍ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.
മുല്ലപ്പള്ളി രാമചന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. അത് പറയാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുരളീധരന്‍ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന നിലപാടിലാണ് കെപിസിസി.
മുരളീധരന്‍ കോണ്‍ഗ്രസില്‍ തിരിച്ചുവരുന്നത് ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് കെ കരുണാകരന്‍ ശനിയാഴ്ച പറഞ്ഞിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായി പ്രതികരണം എഴുതൂ.