clear
മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത
കര്‍ണാടക ഹൈക്കോടതിയില്‍ സംഘര്‍ഷം

ബാംഗ്ലൂര്‍: കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് പിഡി ദിനകരന്‍ കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടക അഭിഭാഷക അസോസിയേഷന്‍ നടത്തിയ കോടതി ബഹിഷ്‌ക്കരണം സംഘര്‍ഷത്തില്‍ കലാശിച്ചു.

ബഹിഷ്‌ക്കരണത്തെ അനുകൂലിയ്ക്കുന്നവരും അല്ലാത്തവരുമായ അഭിഭാഷകര്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. സംഘര്‍ഷത്തില്‍ ഏതാനും അഭിഭാഷകര്‍ക്ക് പരിക്കേറ്റു. ജസ്റ്റിസ് ദിനകരന്‍ വാദം കേള്‍ക്കുന്ന കോര്‍ട്ട് നമ്പര്‍ ഒന്നിലും സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് ജസ്റ്റിസ് കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിഷേധ പ്രകടനം നടത്തിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെയും അക്രമിച്ചു.

അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജസ്റ്റിസിനെ ദിനകരനെ സുപ്രീം കോടതി ജസ്റ്റിസുമാരെ നിശ്ചയിക്കുന്ന പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതിയിലെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ദിനകരനെ ഒഴിവാക്കണമെന്നാവശ്യവുമായി അഭിഭാഷകര്‍ രംഗത്തെത്തിയത്.

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
 വീഡിയോ