കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ട് മാവോയിസ്റ്റുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വീണ്ടും ഞെട്ടിച്ചു. ഞായറാഴ്ച വൈകിട്ട് അര്‍ദ്ധ സൈനിക വിഭാഗത്തില്‍പ്പെട്ട നാല് ജവാന്‍മാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകള്‍ അവരുടെ ആയുധങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. നക്‌സലുകളുടെ സ്വാധീനമേഖലയായ പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരിലെ ജാര്‍ഗ്രാമിലാണ് സംഭവം.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ഉന്നതോദ്യോഗസ്ഥരും മിഡ്‌നാപുരില്‍ നിന്ന് മടങ്ങിയ ഉടനെയായിരുന്നു ്ആക്രമണം.
ഗിധ്‌നി ബസാറിനടുത്തുള്ള പൊലീസ് ക്യാമ്പിനടുത്ത് പട്രോളിംഗ് നടത്തുന്നതിനിടയില്‍ മാവോയിസ്റ്റുകള്‍ ഇവരെ കടന്നാക്രമിയ്ക്കുകയായിരുന്നുവെന്ന് പോലീസറിയിച്ചു.ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റൈഫിള്‍സില്‍പ്പെട്ടവരാണ് മരിച്ച സൈനികര്‍, ആക്രമണത്തിനു ശേഷം ജവാന്മാരുടെ മൃതദേഹങ്ങങ്ങളില്‍ കവര്‍ച്ച നടത്തിയതായി വ്യക്തമായിട്ടുണ്ട്.
ശനിയാഴ്ച, മുഖ്യമന്ത്രി വരുന്നതിനു തൊട്ടു മുമ്പ് മാവോയിസ്റ്റുകള്‍ മൂന്നു യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇവരുടെ ജഡങ്ങള്‍ കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ മിഡ്‌നാപൂരിന് സമീപത്തുള്ള കുസ്ബാനിവനത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.
ആദ്യമായി പ്രതികരണം എഴുതൂ.