clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

Mullaperiyar
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച 118 അടിയായിരുന്നു ജലനിരപ്പെങ്കില്‍ തിങ്കളാഴ്ച ഇത് 131 അടിയായാണ് ഉയര്‍ന്നത്.

നാലു ദിവസം കൊണ്ടാണ് വെള്ളം 18 അടി പൊങ്ങിയത്. മഴയും ഒഴുക്കും ശക്തമായി തുടര്‍ന്നാല്‍ വൈകാതെ ജലനിരപ്പ് 132 അടിയ്ക്ക് മുകളിലെത്താന്‍ ഇടയുണ്ടെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു.

 ജലനിരപ്പ് 113 അടിയിലെത്തിയാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. 134 അടിയാകുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. 135ലാണ് മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കുക. ഷട്ടറുകള്‍ തുറന്നശേഷവും മഴയുടെ ശക്തി കൂടിയാലാണ് ഇതുവേണ്ടിവരുക.

ബോട്ട് ഇറക്കാന്‍ കഴിയാത്തതിനാല്‍ മുല്ലപ്പെരിയാര്‍ ഡാം നേരിട്ട് പരിശോധിക്കാന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴയാണ് കാരണം.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും ഇപ്പോള്‍ ഓരോ സെക്കന്റിലും 12,000 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കന്റില്‍ കൊണ്ടുപോകുന്നത് 1080 ഘനയടി ജലം മാത്രമാണ്.

മുല്ലപ്പെരിയാറില്‍ നിന്നും കൊണ്ടുപോകുന്ന ജലം തമിഴ്‌നാട് മുഖ്യമായും സംഭരിക്കുന്നത് വൈഗ ഡാമിലാണ്. ഇവിടത്തെ ജലനിരപ്പ് 65 അടിയായി ഉയര്‍ന്നതിനാല്‍ കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. 71 അടിവരെയാണ് വൈഗ അണക്കെട്ടിന്റെ സംഭരണശേഷി.

User Comments
[ പ്രതികരണം എഴുതൂ ]
By: അബ്ബാസ്‌ മസ്താന്‍
On: 10 Nov 2009 11:20 pm
അത് പൊട്ടിയാല്‍ മാത്രമേ സര്‍ക്കാരിന്നു കണ്ണ് തുറക്കൂ ഈ കൂതറ കരുണാനിധിയുടെയും തമിഴന്‍ മാരുടെയും കൂടെ തര്‍ക്കിക്കാന്‍ നിക്കാതെ അതിന്നു മുകളില്‍ കേരളം ഡാം പണി ഉടനെ തുടങ്ങണം ചെലവ് തന്നാല്‍ വെള്ളം തരാം എന്നാ കണ്ടീഷനില്‍ അതും ലിറ്ററിന് കരം ഏര്‍പ്പടുത്ത്തി ഇതേ നടക്കൂ ആ തെണ്ടിക്ളോട്

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India