തിരുവന്തപുരം: ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ സുഖം പ്രാപിക്കുന്നു.
ആരോഗ്യനില ഏതാണ്ട് സാധാരണഗതിയിലായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് നല്‍കുന്ന മരുന്നുകളുടെ അളവില്‍ കുറവു വരുത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഓക്‌സിജന്‍ നല്‍കുന്നത് കുറച്ച് ഫിസിയോതെറാപ്പി തുടങ്ങിയിട്ടുണ്ട്. അണുബാധ കുറയാനുള്ള ചികിത്സ തുടരുന്നതിനാല്‍ ഒന്നോ രണ്ടോ ദിവസംകൂടി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവരും.
ശനിയാഴ്ച അദ്ദേഹം എഴുന്നേറ്റിരുന്ന ഭക്ഷണം കഴിയ്ക്കുകയും ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു.
കടുത്ത പനിയെത്തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ന്യൂമോണിയബാധയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
മക്കളായ പത്മജയും മുരളീധരനും പിതാവിനൊപ്പം ആശുപത്രിയില്‍ത്തന്നെയുണ്ട്. കേന്ദ്രമന്ത്രി ശശി തരൂര്‍, മന്ത്രി എന്‍കെ പ്രേമചന്ദ്രന്‍ എന്നിവര്‍ ശനിയാഴ്ച കരുണാകരനെ സന്ദര്‍ശിച്ചിരുന്നു. അണുബാധ തടയാനായി സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യമായി പ്രതികരണം എഴുതൂ.