clear
clear
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
ശബരിമല: എംഎല്‍എ യോഗം ബഹിഷ്കരിച്ചു

Sabarimala
പത്തനംതിട്ട: ശബരിമലയിലെ അവസാന വട്ട അവലോകനയോഗത്തില്‍ നിന്നും പത്തനംതിട്ട എംഎല്‍എ കെ ശിവദാസന്‍ നായര്‍ ഇറങ്ങിപ്പോയി.

ഞായറാഴ്ച രാവിലെയാണ് അവസാനഘട്ട അവലോകനയോഗം തുടങ്ങിയത്. അവലോകയോഗം പ്രഹസനമാണെന്ന് ആരോപിച്ചാണ് ശിവദാസന്‍ നായര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.

മുഖ്യമന്ത്രി അവലോകനയോഗത്തെ ലാഘവബുദ്ധിയോടെയാണ് കാണുന്നതെന്നും ഉദ്യോഗസ്ഥരെ മാത്രം യോഗത്തിലേക്ക് ക്ഷണിച്ച് ചര്‍ച്ച നടത്തുകമാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് എം.എല്‍എമാരെ അറിയിച്ചില്ലെന്നും അദ്ദേഹത്തിന് പരാതിയുണ്ട്.

ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ആരോഗ്യമന്ത്രി പി.കെ ശ്രീമതി, ദേവസ്വം ബോര്‍ഡ് ചീഫ് കമ്മീഷണര്‍ കെ ജയകുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

തീര്‍ഥാടന കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തിയ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി.

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam